പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും

പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ബംഗാളിലെ 30 സീറ്റുകളിലും അസമിലെ 47 സീറ്റുകളിലുമാണ് ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ്.
ഇവിടങ്ങളില്‍ പരസ്യപ്രചാരണത്തിന് ഇന്ന് അവസാനമാകും.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടംകൊയ്ത ആദിവാസി മേഖലകളിലാണ് ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ്. അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമായ മണ്ഡലങ്ങളാണ് ശനിയാഴ്ച വിധിയെഴുതുന്നത്.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ ഉള്‍പ്പെടെ പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളിലേക്ക് എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അവകാശപ്പെടുമ്പോള്‍ 200ലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
നന്ദിഗ്രാമില്‍ മമത ബാനര്‍ജിയും ബി.ജെ.പിയിലേക്ക് കാലുമാറിയ മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.
അസമിലെ 126 നിയമസഭ സീറ്റുകളിലേക്ക് മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം തന്നെയാണ് അസമില്‍ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയാകുന്നത്.
https://www.facebook.com/Malayalivartha


























