രാജസ്ഥാനില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു..അഞ്ച് പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. ശ്രീഗംഗാനഗര്‍ ജില്ലയിലെ റസിയാസാര്‍-ഛത്തീസ്ഗഡ് റോഡിലാണ് അപകടം നടന്നത്.
സുബേദാര്‍ എ. മമാഗെര്‍, ഹവില്‍ദാര്‍ ദേവ് കുമാര്‍, എസ്.കെ. ശുക്ല എന്നിവരാണ് മരിച്ചത്. ബതിന്ദ ആസ്ഥാനമായുള്ള ആര്‍മി യൂണിറ്റിലെ എട്ട് സൈനികര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്നാണ് മൂന്ന് സൈനികരും മരിച്ചത്. പരിക്കേറ്റവരെ സൂറത്ത്ഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























