ഭാര്യയോട് വേശ്യാവൃത്തിക്ക് ഏർപ്പെടാൻ പറഞ്ഞു; താല്പര്യം കാണിക്കാത്തതിനാൽ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തി, സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിക്കയറ്റി കൊടും ക്രൂരത

വേശ്യാവൃത്തിക്ക് മടിച്ച ഭാര്യയെ തലയ്ക്കടിച്ച് സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിക്കയറ്റി ഭർത്താവ്. ചന്ദ്രശേഖര്‍പുര്‍ സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ് ചന്ദന്‍ ആചാര്യയെ പൊലീസ് അറസ്റ് ചെയ്തു. ഭുവനേശ്വരിലെ ഒഡിഷയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായിരിയ്ക്കുന്നത്.
ഒഡിഷയിലെ ഒട്ടോ ഡ്രൈവറാണ് ചന്ദന്‍ ആചാര്യ. അഞ്ചു ദിവസം മുന്നേ രാത്രി വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് ഇക്കാര്യംആവശ്യപ്പെട്ടു. എന്നാൽ ഭാര്യ എതിർത്തതിന്റെ തുടർന്ന് വഴക്കിലേയ്ക്ക് എത്തുകയായിരുന്നു. ഒടുവില്‍ ഇയാൾ ഇരുമ്പ് വടി കൊണ്ട് ഭാര്യയുടെ തലയ്‌ക്കടിക്കുകയും ചെയ്‌തു.
ശേഷം ബോധരഹിതയായ യുവതിയുടെ സ്വകാര്യഭാഗത്ത് കുപ്പി കയറ്റുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തന്നെ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി യുവതി പൊലീസില്‍ മൊഴി നല്കിയിരിയ്ക്കുകയാണ്. താൻ നിരസിക്കുമ്പോഴെല്ലാം ക്രൂരമായി ശാരീരിക ഉപദ്രവം ഭര്‍ത്താവ് നടത്തിയിരുന്നുവെന്നും യുവതി വ്യക്തമാക്കി.
സംഭവത്തിന് ശേഷംചന്ദൻ യുവതിയെയും ഇവരുടെ അഞ്ച് വയസ്സുളള മകളെയും മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് ഇവരെ പൊലീസ് എത്തി രക്ഷപ്പെടുത്തി സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഭര്‍ത്താവിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ്‌കേസ് രജിസ്റ്റർ ചെയ്തു.
https://www.facebook.com/Malayalivartha


























