ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ ആറാമത്തെ നിരീക്ഷണക്കപ്പല്‍ വജ്ര ബുധനാഴ്ച കമ്മീഷന്‍ ചെയ്തു

ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ ആറാമത്തെ നിരീക്ഷണക്കപ്പല്‍ വജ്ര ബുധനാഴ്ച കമ്മീഷന്‍ ചെയ്തു. ചെന്നൈ തുറമുഖത്ത് നടന്ന ചടങ്ങില്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കപ്പലിന്റെ പേര് അനാച്ഛാദനം ചെയ്തു.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഷിപ്പ് ബില്‍ഡിംഗ് ലിമിറ്റഡ് തദ്ദേശീയമായാണു കപ്പല്‍ നിര്‍മിച്ചത്. തീരസംരക്ഷണ സേനയുടെ ഏഴ് നിരീക്ഷണക്കപ്പലില്‍ ആറാമത്തെയാണ് വജ്ര.
30 എംഎം പീരങ്കിയാണു കപ്പലിലെ പ്രധാന ആയുധം. 12.7 എംഎമ്മിന്റെ എസ്ആര്‍സിജിയും കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. കപ്പലില്‍ ഇരട്ട എന്‍ജിനുള്ള ഒരു ഹെലികോപ്റ്ററും നാലു ഹൈ സ്പീഡ് ബോട്ടും രണ്ടു രക്ഷാബോട്ടുകളുമുണ്ട്.
ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലക്‌സ് തോമസാണ് കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസര്‍. 14 ഓഫീസര്‍മാരും 88 ജീവനക്കാരും കപ്പലിലുണ്ടായിരിക്കും. തൂത്തുക്കുടി ആസ്ഥാനമായി കിഴക്കന്‍ കോസ്റ്റ്ഗാര്‍ഡ് റീജണിന്റെ ഭാഗമായി കപ്പല്‍ പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha


























