‘എല്ലാവര്‍ക്കും മിനി ഹെലികോപ്ടര്‍, സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കും, ചന്ദ്രനിലേക്ക് പോകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും’;അമ്പരിപ്പിക്കുന്ന വാഗ്ദാനഞങ്ങളുമായി ഒരു സ്ഥാനാർഥി
തിരെഞ്ഞെടുപ്പ് കാലമായാൽ പല വിധത്തിലുള്ള വാഗ്ദാനങ്ങളാണ് സ്ഥാനാർത്ഥികൾ നൽകുന്നത് .എന്നാൽ ജയിച്ചു കഴിഞ്ഞാൽ ഈസ്ഥാനാർത്ഥികളുടെ പൊടിപോലും കാണാറില്ല .എന്നാൽ ഇപ്പോൾ തമിഴ് നാട്ടിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് .സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നതും അതാണ് .തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ജനങ്ങള്‍ക്ക് കൈയ്യഴിഞ്ഞ വാഗ്ദാനങ്ങളുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. സൗത്ത് മധുര നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ തുലം ശരവണനാണ് വിചിത്ര വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്.‘എല്ലാവര്‍ക്കും മിനി ഹെലികോപ്ടര്‍, സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കും, ചന്ദ്രനിലേക്ക് പോകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും’, ഇതൊക്കെയാണ് ശരവണന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതിലൂടെ സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും ശരവണന്‍ പറഞ്ഞു.ഇതുകൂടാതെ തന്റെ മണ്ഡലത്തിലെ വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോര്‍ട്ട് സംവിധാനം നല്‍കുമെന്നും നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് ഗതാഗതസൗകര്യങ്ങള്‍ക്കായി ബോട്ടുകള്‍ നല്‍കുമെന്നും ശരവണന്‍ പറഞ്ഞു.‘ചൂട് കാലത്ത് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി ഒരു കൃത്രിമ മഞ്ഞുമല സ്ഥാപിക്കും. അതുപോലെ മണ്ഡലത്തില്‍ ഒരു സ്‌പേസ് റിസര്‍ച്ച് സെന്ററും റോക്കറ്റ് ലോഞ്ച് പാഡും നിര്‍മ്മിക്കും,’ ശരവണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























