അനധികൃതമായി ഭൂമാഫിയ കൈയേറിയ ഏക്കറുകണക്കിന് ഭൂമി തിരിച്ചുപിടിച്ച് യോഗി സർക്കാർ

ഭൂമാഫിയ അനധികൃതമായി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭൂമി തിരിച്ചക്ക പിടിച്ച് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. ആറേക്കറോളം വരുന്ന ഭൂമിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണ്ടു കെട്ടിയത്. ഡല്‍ഹിയിലാണ് സംഭവം നടന്നിരിയ്ക്കുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ ജലവിഭവ വകുപ്പിന്റെ സ്ഥലമാണ് ഡല്‍ഹിയില്‍ ഭൂമാഫിയ കാലങ്ങളായി കൈയടക്കി വെച്ചിരുന്നത്. ഈ ഭൂമി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു തിരിച്ചു പിടിച്ചത്.
ഇവിടെ അനധികൃതമായി ഇവിടെ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം തകർക്കുകയും ചെയ്തിരിയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് യു.പി ജലശക്തി മന്ത്രി മഹേന്ദ്രസിംഗ് ട്വീറ്റ് ചെയ്തു. അനധികൃത നിര്‍മ്മാണങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കു വെച്ചിരുന്നു.
സര്‍ക്കാര്‍ രൂപീകരിച്ച ശേഷം യോഗി ആദിത്യനാഥ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഭൂമാഫിയയ്ക്കെതിരെ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























