രണ്ടാം വരവില്‍ കോവിഡ് ബാധ കൗമാരക്കാരെയും കുട്ടികളെയും കൂടുതലായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കോവിഡ് വൈറസ് രണ്ടാം വരവില്‍ കൗമാരക്കാരെയും കുട്ടികളെയും കൂടുതലായി ബാധിക്കുന്നുവെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. തലസ്ഥാനത്ത് വീണ്ടും രോഗ വ്യാപനം വര്‍ധിക്കുമ്പോള്‍ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരതമ്യേന ഉയര്‍ന്ന നിലയിലാണെന്ന് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ 'എ.എന്‍.ഐ'യോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഇത്തവണ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ ആശുപത്രിയില്‍ 20 രോഗികളെയാണ് കോവിഡ് ബാധിതരായി അഡ്മിറ്റ് ചെയ്തിരുന്നത്. എന്നാല്‍, ഇന്ന് 170 പേരെ അഡ്മിറ്റ് ചെയ്തു. കിടത്തിച്ചികിത്സക്ക് കൂടുതല്‍ കിടക്കകള്‍ വേണമെന്ന അവസ്ഥയാണിപ്പോള്‍. ആദ്യവരവില്‍ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാല്‍, ഇപ്പോള്‍ കൗമാരക്കാരും കൊച്ചുകുട്ടി കളും ഗര്‍ഭിണികളുമൊക്കെ കൂടുതലായുണ്ട്. ഞങ്ങളുടെ ആശുപത്രിയില്‍ 1000 കിടക്കകള്‍ കൂടി അധികം ഒരുക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഔട്ട് പേഷ്യന്റ് ഡിപാര്‍ട്‌മെന്റ് സൗകര്യങ്ങള്‍ നിര്‍ത്തലാക്കാന്‍ ഇതുവരെ തങ്ങള്‍ക്ക് പദ്ധതിയൊന്നുമില്ലെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha