വര്‍ഗീയ പരാമര്‍ശം നടത്തി വോട്ടു തേടി; പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ്

വര്‍ഗീയ പരാമര്‍ശം നടത്തി വോട്ടു തേടി എന്ന പരാതിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചു. മുസ്ലീം വോട്ടര്‍മാരുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രില്‍ മൂന്നിലെ പരാമര്‍ശത്തിന്മേലാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്തര്‍ അബ്ബാസ് നഖ്‌വി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഹൂഗ്ളി ജില്ലയിലെ താരകേശ്വറില്‍ നടന്ന പൊതുയോഗത്തില്‍ മമത പരസ്യമായി വര്‍ഗീയ പരാമര്‍ശം നടത്തി വോട്ടുതേടിയതായി പരാതിയില്‍ പറയുന്നു.
ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു, പിശാചിന്റെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിനായി ബി.ജെ.പി നല്‍കിയ പണവുമായി സി.പി.എമ്മിലെയും ബി.ജെ.പിയിലെയും സഖാക്കള്‍ കറങ്ങുകയാണെന്നും മമത പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha