രാജ്യത്ത് 18 കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ 28 മുതല്‍ ആരംഭിക്കും... ചെയ്യേണ്ടത് ഇത് മാത്രം...

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ മെയ് ഒന്നു മുതല്‍ ആരംഭിക്കും. വാക്‌സീന്‍ ലഭിക്കുന്നതിനായി ഈ മാസം 28 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും നല്‍കി.
18 മുതല്‍ 44 വയസുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്സിന്‍ ലഭ്യമാകും. കോവിന്‍ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്‍.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്സിന്‍ സ്വീകരിക്കാനാവും. ഒന്നാംഘട്ട വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആശുപത്രി അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന തീയതികളില്‍ എത്തി വാക്‌സീന്‍ സ്വീകരിക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വാക്‌സീന്‍ ലഭിക്കും. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും.
18 വയസിന് മുകളില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ണമായും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതനുസരിച്ചായിരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
വാക്സിനേഷന്‍ സെന്ററുകള്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























