കൊവിഡ് വ്യാപനം തടയാന്‍ തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പെടുത്തി...സിനിമാ ഹാളുകള്‍, ജിമ്മുകള്‍, റിക്രിയേഷന്‍ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ എന്നിവ അടച്ചിടും

കൊവിഡ് വ്യാപനം തടയാന്‍ തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏര്‍പെടുത്തി. സിനിമാ ഹാളുകള്‍, ജിമ്മുകള്‍, റിക്രിയേഷന്‍ ക്ലബ്ബുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, മീറ്റിംഗ് ഹാളുകള്‍ എന്നിവ അടച്ചിടും.
സംസ്ഥാനത്ത് ഇന്നലെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പലചരക്ക് കടയും പച്ചക്കറിക്കടയും മറ്റു അവശ്യ സര്‍വീസ് കടകളും മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.
തമിഴ് നാട്ടില്‍ ഇന്നലെ മാത്രം പതിനയ്യായിരത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനൊന്നായിരത്തോളം ആളുകള്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
സംസ്ഥാനത്തെ സജീവ കേസുകള്‍ ഒരു ലക്ഷത്തിലധികമായി വര്‍ദ്ധിച്ചു. നാലായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈയില്‍ 31,000 ലധികം ആളുകള്‍ ചികിത്സയിലുണ്ട്.
അതേസമയം ദിവസവും പതിനായിരത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് തമിഴ്നാട്.
ഇതിന്റെ ഭാഗമായി തിയേറ്ററുകള്‍ ഏപ്രില്‍ 26 മുതല്‍ താല്‍ക്കാലികമായി സിനിമാ പ്രദര്‍ശനം അവസാനിപ്പിക്കുകയാണ്. 2020 മാര്‍ച്ചില്‍ കൊവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ അടച്ച രാജ്യത്തെ തിയേറ്ററുകള്‍ പത്ത് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ജനുവരി പകുതിയോടെയാണ് വീണ്ടും തുറന്ന് പ്രദര്‍ശനം ആരംഭിച്ചത്.
ലോക്ക് ഡൗണ്‍ കാലത്തെ പ്രതിസന്ധികളില്‍ നിന്ന് സിനിമാ-തിയേറ്റര്‍ മേഖല കരകയറി തുടങ്ങുമ്പോള്‍ വീണ്ടും കൊവിഡ് മഹാമാരിയായി നഷ്ടം വിതക്കുകയാണ്. തിയേറ്ററുകള്‍ വീണ്ടും തുറന്നതിനാല്‍ നിരവധി തമിഴ് സിനിമകള്‍ റിലീസിനായി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ഇനി ഇപ്പോള്‍ റിലീസ് പ്രതിസന്ധിയിലാവും.
"
https://www.facebook.com/Malayalivartha


























