Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

വിറ്റു തുലയ്ക്കുകയാണോ..? കട്ടു മുടിക്കുയാണോ..? എണ്ണപ്പാടങ്ങൾ വിറ്റ് ഖനനം കൈമാറാൻ ആ തീരുമാനം...

26 APRIL 2021 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ-വാതക നിര്‍മാതാക്കളാണ് ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍. പൊന്മുട്ടയിടുന്ന താറാവായ ​പെട്രോളിയം കമ്പനിയായിട്ടുള്ള ഒ.എൻ.ജി.സിയെ അതിവേഗം വിറ്റുതുലക്കാൻ കേന്ദ്രം വീണ്ടും തയ്യാറെടുക്കുന്നു എന്ന വാർക്കളാണ് ഇപ്പോൾ ലഭിച്ചരിക്കുന്നത്. എണ്ണപ്പാടങ്ങൾ സ്വകാര്യ മേഖലക്ക്​ കൈമാറാനും എണ്ണ ഖനനം ഉൾപെടെ സേവനങ്ങൾ വിവിധ കമ്പനികൾക്കായി മുറിച്ചുനൽകാനും നിലവിലെ അടിസ്​ഥാന സൗകര്യങ്ങൾ​ പണമാക്കിമാറ്റാനുമാണ്​ പെട്രോളിയം മന്ത്രാലയത്തിൻെറ നി​ർദേശം​.

പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി അമര്‍ നാഥ് ഏപ്രിന്‍ ഒന്നിന് ആണ് ഒഎന്‍ജിസി ചെയര്‍മാന്‍ സുഭാഷ് കുമാറിന് ഏഴിന പ്രവര്‍ത്തന പദ്ധതി കൈമാറിയത്. കമ്പനിയെ സ്വകാര്യ വല്‍ക്കരിക്കുക, വൈവിധ്യവല്‍ക്കരിക്കുക, വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

2023- 24 ഓടെ എണ്ണ ഉൽപാദനം മൂന്നിലൊന്ന്​ ഉയർത്തുന്നതാണ്​ പദ്ധതിയെന്ന്​ കത്ത്​ ചൂണ്ടിക്കാട്ടുന്നു. പശ്​ചിമ തീരങ്ങളിലെ പന്ന- മുക്​ത, രത്​ന, ആർ- സീരീസ്​ എണ്ണപ്പാടങ്ങൾ, ഗുജറാത്തിലെ ഗന്ധർ എന്നിവയിലെ ഓഹരികൾ സ്വകാര്യ മേഖലക്ക്​ വിൽക്കാൻ ഒ.എൻ.ജി.സിയോട്​ ​ശിപാർശ ചെയ്യുന്നു.

അടുത്ത വർഷത്തോടെ ഉൽപാദനം വർധിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന എണ്ണ സമ്പന്നമായ കെ.ജി-ഡി.ഡബ്ല്യു.എൻ- 98/2, പശ്​ചിമ ബംഗാളിൽ പുതുതായി ഉൽപാദനം ആരംഭിച്ച അശോക്​ നഗർ എണ്ണപ്പാട​ങ്ങളിൽ വിദേശ പങ്കാളിത്തം ക്ഷണിക്കാനും നിർദേശം നൽകിയിട്ടുണ്ട്​.

വർഷങ്ങൾക്ക്​ മുമ്പ്​ ഗുജറാത്ത്​ സർക്കാറിനു കീഴിലെ ജി.എസ്​.പി.സിയിൽ നിന്ന്​ വാങ്ങിയ ദീൻദയാൽ​ ​ബ്ലോക്കിലും സ്വകാര്യ പങ്കാളിത്തത്തിന്​ നിർദേശം നൽകുന്നു​. എണ്ണ പര്യവേക്ഷണം, ഖനനം, അനുബന്ധ സേവനങ്ങൾ, ഡേറ്റ പ്രോസസിങ്​ എന്നിവയൊക്കെയും വെവ്വേറെ കമ്പനികൾക്കു കീഴിലാക്കുന്നതും മന്ത്രാലയത്തിന്‍റെ ശിപാർശകളിൽ പെട്ടതാണ്​. ഒ.​എൻ.ജി.സിക്കു കീഴിലെ എണ്ണ, വാതകപാടങ്ങൾ സ്വകാര്യമേഖലക്ക്​ കൈമാറാൻ മോദി സർക്കാർ നടത്തുന്ന മൂന്നാം ശ്രമമാണിത്​.

2017 ഒക്​ടോബറിൽ ഒ.എൻ.ജി.സിക്കു കീഴിലെ 15 എണ്ണപ്പാടങ്ങളും 79.12കോടി ടൺ ക്രൂഡ്​ ഓയിലും 33.34 കോടി ക്യുബിക്​ മീറ്റർ പ്രകൃതി വാതകവും വിൽപനക്കായി മന്ത്രാലയം ​അടയാളപ്പെടുത്തിയിരുന്നു.

ഒരു വർഷം കഴിഞ്ഞ്​ ഇതിന്‍റെ എണ്ണം കൂടി ചെറിയവ ഉൾപെടെ 149 എണ്ണപ്പാടങ്ങൾ ഈ ഗണത്തിൽ മന്ത്രാലയം ഉൾപെടുത്തി. ഇതുപക്ഷേ, ഒ.എൻ.ജി.സിയിൽ നിന്നുള്ള കടുത്ത എതിർപ്പിൽ എവിടെ​യുമെത്താതെ പോയി.

2019 ഫെബ്രുവരിയിൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിലെത്തിയ പദ്ധതി 64 എണ്ണപ്പാടങ്ങൾ വിൽക്കാൻ തീരുമാനിച്ചു. പക്ഷേ, അപേക്ഷകർ ചെറുതാവുകയും നിക്ഷേപ പ്രഖ്യാപനങ്ങൾ ​ശുഷ്​കമാകുകയും ചെയ്​തതോടെ അതും ഉപേക്ഷിച്ചു.

ഇതിന്‍റെ തുടർച്ചയായാണ്​ മൂന്നാം പ്രഖ്യാപനം വരുന്നത്​. 2019ലെ പ്രഖ്യാപനം വന്ന്​ രണ്ടു വർഷം കഴിഞ്ഞെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമാണ്​ കേന്ദ്രത്തിന്റെ നിലപാട്​.

2020-21 സാമ്പത്തിക വർഷം ഒ.എൻ.ജി.സി എണ്ണപാടങ്ങളിൽ നിന്ന്​ 2.02 കോടി ടൺ അസംസ്​കൃത എണ്ണയാണ്​ ഉൽപാദിപ്പിച്ചത്​. 21.87 ബില്യൺ ക്യുബിക്​ മീറ്റർ പ്രകൃതി വാതകവും. രണ്ടു വർഷം കഴിയുേമ്പോഴേക്ക്​ എണ്ണ ഇരട്ടിയായും പ്രകൃതി വാതകം ഇരട്ടിയിലേറെയായും വർധിപ്പിക്കുകയാണ്​ ഇപ്പോഴുള്ള ലക്ഷ്യം.

കമ്പനിയുടെ ഓരോ മേഖലയും പ്രത്യേകം കമ്പനികളാക്കി മാറ്റാനും നിര്‍ദേശമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒഎന്‍ജിസിയെ സ്വകാര്യ വല്‍ക്കരിക്കാന്‍ നടത്തുന്ന മൂന്നാമത്തെ നീക്കമാണിത്. 2017 ഒക്ടോബറില്‍ ഒഎന്‍ജിസിയെ സ്വകാര്യ വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (5 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (17 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (31 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (44 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (55 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

Malayali Vartha Recommends