കര്‍ണാടകയില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മേയ് 10 വരെയാണ് നിയന്ത്രണം. രാവിലെ ആറ് മുതല്‍ വൈകുന്നേരം 10വരെ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ പൊതുഗതാഗതം അനുവദിക്കില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പത് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഈ കാലയളവില്‍ വിമാനങ്ങളും ട്രെയിനുകളും സര്‍വീസ് നടത്തും. മെട്രോ പ്രവര്‍ത്തിക്കില്ല. അത്യാവശ്യ സാഹചര്യത്തില്‍ ടാക്‌സികള്‍ അനുവദിക്കും. സ്‌കുളുകളും കോളജുകളും പ്രവര്‍ത്തിക്കില്ല. ഹോട്ടലുകളിലും റസ്‌റ്റൊറന്റുകളിലും പാഴ്‌സല്‍ സര്‍വീസ് മാത്രം. നിര്‍മാണ, ഉല്‍പാദന, കാര്‍ഷിക മേഖലകളെ മാത്രമേ ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
https://www.facebook.com/Malayalivartha


























