കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കും.... പ്രധാനമന്ത്രിയുമായി സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനം

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്താണ് ഇക്കാര്യം അറിയിച്ചത്. സൈനിക ഡോക്ടര്‍മാരുടെ വീടിന് സമീപമുളള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ നിയോഗിക്കുക.
സൈന്യത്തിലെ നഴ്സിംഗ് ഓഫീസര്‍മാരേയും വന്‍തോതില്‍ ആശുപത്രികളില്‍ നിയോഗിക്കുന്നുണ്ട്.
കര,നാവിക,വ്യോമസേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്സിജന്‍ സിലിണ്ടറുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കുമെന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടി കൂടിയ യോഗത്തില്‍ ബിപിന്‍ റാവത്ത് പറഞ്ഞു
https://www.facebook.com/Malayalivartha


























