വാക്സിൻ വില നിയന്ത്രിക്കാൻ മാർഗമുണ്ട്..! ആ നീക്കം ഇന്നറിയാം... മോദിയുടെ കടും വെട്ടിൽ പൂനെവാലെയുടെ മുട്ടിടിക്കും....

രാജ്യത്ത് ഈയൊരു മഹാമാരി സമയത്ത് വിട്ടുവീഴ്ച ചെയ്ത് നൽകേണ്ട വാക്സിന് കൊള്ളവിലയിൽ കച്ചവടതാല്പര്യ മാത്രം നോക്കി വിപണിയിലേക്ക് എത്തിക്കുന്ന അദാർ പൂനവാലയ്ക്ക് പൂഴിക്കടകൻ ഇടാനൊരുങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
കോവിഡ് വാക്സീൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും 3 വിലയ്ക്കു വിൽക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെയും ഭാരത് ബയോടെക്കിനെയും അനുവദിക്കുമ്പോൾ അടിയന്തര സാഹചര്യങ്ങളിൽ പ്രയോഗിക്കേണ്ട അധികാരം കേന്ദ്ര സർക്കാർ ഇത്രയും നാൾ മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടനാ തത്വങ്ങളുടെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് ഇതോടെ സംഭവിച്ചത്.
യൂണിയൻ ഓഫ് ഇന്ത്യയും കെ.എസ്. ഗോപിനാഥും തമ്മിലുള്ള കേസിൽ 2003 മാർച്ചിൽ നൽകിയ ഇടക്കാല ഉത്തരവനുസരിച്ച് ജീവൻരക്ഷാ ഔഷധങ്ങളുടെ വിലനിയന്ത്രണം സർക്കാർ ഉറപ്പാക്കണം. ജീവൻരക്ഷാ ഔഷധങ്ങളുടെയും മറ്റും വിൽപനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് സൈനയഡ് ഇന്ത്യ കേസിൽ (1997) സുപ്രീം കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചിന്ത ഉയർന്നു വരുന്നത്
എന്നാൽ, കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു കഴിഞ്ഞു. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നുകമ്പനികളോട് സർക്കാർ നിർദേശിക്കുന്നത്.
അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് വാക്സീനുകൾ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയം വലിയ പ്രതിഷേധമാണ് സംസ്ഥാനങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കാൻ കേന്ദ്രം മരുന്നുകമ്പനികളോട് നിർദേശിക്കുന്നത്.
ഔഷധങ്ങളുടെ ന്യായവും താങ്ങാവുന്നതുമായ വില ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നാണ് കൊറോണറി സ്റ്റെന്റുകൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി 2018 ഫെബ്രുവരിയിൽ നൽകിയ ഉത്തരവിൽ കേന്ദ്ര സർക്കാർ പറയുന്നത്. അധാർമിക ലാഭവും ചൂഷണവും തടയാൻ സർക്കാർ ആയതിനാൽ ഇടപെടേണ്ടതുണ്ട്.
ഔഷധ വില നിയന്ത്രണ ഉത്തരവ് (2013) പ്രകാരം അസാധാരണ സാഹചര്യങ്ങളിൽ പൊതു താൽപര്യത്തെക്കരുതി ഏത് ഔഷധത്തിന്റെയും പരമാവധി വിലയും ചില്ലറ വിലയും നിശ്ചയിക്കാനും അത് എത്ര കാലത്തേക്കെന്നു തീരുമാനിക്കാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്.
അവശ്യസാധന നിയമപ്രകാരമുള്ളതാണ് ഈ ഉത്തരവ്. സീറത്തിന്റെ ടെറ്റനസ് വാക്സീന് 2018 നവംബറിൽ വിലനിയന്ത്രണം ബാധകമാക്കിയിരുന്നു. ദുരന്ത മാനേജ്മെന്റ് നിയമം (2005) പ്രകാരം ഏതു ചട്ടത്തിലും മാറ്റങ്ങൾ വരുത്താൻ സർക്കാരിന് അധികാരം ലഭിക്കുന്നു.
ആരോഗ്യപ്രവർത്തകർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുന്നണിപ്പോരാളികൾക്കും വാക്സീൻ നൽകുന്നത് സൗജന്യമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്സീൻ സൗജന്യമായിരിക്കില്ലെന്നാണ് നിലവിലെ പ്രഖ്യാപനം.
രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സീനേഷൻ നടത്തേണ്ട ജനവിഭാഗമാണിത്. ഈ വാക്സിനേഷൻ ഘട്ടത്തിൽ കൊള്ളവില ഈടാക്കിയാണ് മരുന്നുകമ്പനികൾ വാക്സീൻ വിതരണം ചെയ്യുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
സംസ്ഥാനസർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയ്ക്കും വാക്സീൻ നൽകാനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാരത് ബയോടെക് നിർമിക്കുന്ന കൊവിഡ് വാക്സീൻ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളറുമാണ് വില.
ഒരേ വാക്സീന് പല വില ഏർപ്പെടുത്തുന്ന നീക്കത്തിനെ പല സംസ്ഥാനങ്ങളും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇത് കൊള്ളലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞത്.
വാക്സീന് പല വില നിശ്ചയിച്ചതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാനം നേരിട്ട് വാക്സീൻ വാങ്ങിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്.
https://www.facebook.com/Malayalivartha


























