'കേന്ദ്രം കൊടുത്ത പണത്തില്‍ നിന്ന് 8 ഓക്സിജന്‍ പ്ലാന്റുകള്‍ ഉണ്ടാക്കേണ്ട കെജരിവാള്‍ ആകെ ഒരെണ്ണം ആണ് ഉണ്ടാക്കിയത് എന്ന് പറയുമ്പോള്‍ ഇയാളൊക്കെ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് നാം അത്ഭുതപ്പെട്ടുപോകും. മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് കെജരിവാളിനെ വ്യത്യസ്തനാക്കുന്നത് അയാളുടെ ക്രൂരമായ മനസ്സാണ്....' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്
ഏറെ ഞെട്ടലോടെയാണ് ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ ചില സംഭവങ്ങള്‍ തെളിയിക്കുന്നത് കെജ്‌രിവാള്‍ നടത്തിയത് ഒരു നാടകമായിരുന്നു എന്നും രാജ്യത്തെ മറ്റു രാജ്യങ്ങളുടെ മുന്നില്‍ താറടിച്ചു കാട്ടുകയുമായിരുന്നു എന്നുമൊക്കെയാണ്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചില വസ്തുതാധിഷ്ഠിതമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അതില്‍ ഒന്ന് ഐഐടിയില്‍ നിന്ന് വന്ന രണ്ട് മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്താണ് പോസ്റ്റ് കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
ഒരുപാട് അരിഷ്ടതകള്‍ ഉള്ള ഒരു കൊച്ചു സംസ്ഥാനമായ ഗോവയിലാണ് മനോഹര്‍ പരീക്കര്‍ അധികാരത്തില്‍ വന്നത്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കാന്‍ കഴിഞ്ഞ ഒരു നേതാവായിരുന്നു പരീക്കര്‍. ജനങ്ങളുടെ കാര്യമായാലും പ്രതിപക്ഷ നേതാക്കളോടുള്ള പെരുമാറ്റത്തിന്റെ കാര്യമെടുത്താലും സംസ്ഥാന വികസനത്തിന് കാര്യമെടുത്താലും പരീക്കറിന്റെ മികവ് ഒന്നു വേറേ തന്നെയായിരുന്നു. അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലും വേണം ഗോവ മന്ത്രിസഭയിലും വേണം എന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലായിരുന്നു ബിജെപി. ഗുരുതരമായ രോഗങ്ങള്‍ വേട്ടയാടിയിട്ടു പോലും സ്വന്തം കര്‍ത്തവ്യത്തില്‍ ഒരു വിട്ടുവീഴ്ചയും അയാള്‍ ചെയ്തിട്ടില്ല.
ഇന്ത്യയിലെ ചെറുതും എന്നാല്‍ ഏറ്റവും സമ്പന്നവുമായ സംസ്ഥാനമായ ഡല്‍ഹിയിലാണ് അര്‍വിന്ദ് കെജ്രിവാളിന്റെ ഭരണം നടക്കുന്നത്. ഒരുപാട് വരുമാനത്തിന് അനുസരിച്ച് ചെലവൊന്നുമില്ല ഡല്‍ഹിയില്‍. ഒരു പോലീസ് സേനയ്ക്ക് വരെ ശമ്ബളം കൊടുക്കേണ്ട. നിരവധി കാര്യങ്ങള്‍ കേന്ദ്രം ചെയ്തുകൊള്ളും. ഡല്‍ഹിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരുപാട് അവസരം കേജ്രിവാളിന് ഉണ്ടായിരുന്നു. എന്നാല്‍ കിട്ടുന്ന കാശു മുഴുവന്‍ വൈദ്യുതി മുതല്‍ ബസ് യാത്ര വരെ സൗജന്യം കൊടുക്കാനും അത് പരസ്യം ചെയ്യാനും ആയിരുന്നു കെജ്‌രിവാള്‍ ശ്രദ്ധിച്ചത്.
ഫലത്തില്‍ ഡല്‍ഹിക്ക് യാതൊരു വികസനവും ഇല്ലാതായി. കേന്ദ്രം കൊടുത്ത പണത്തില്‍ നിന്ന് 8 ഓക്സിജന്‍ പ്ലാന്റുകള്‍ ഉണ്ടാക്കേണ്ട കെജരിവാള്‍ ആകെ ഒരെണ്ണം ആണ് ഉണ്ടാക്കിയത് എന്ന് പറയുമ്പോള്‍ ഇയാളൊക്കെ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് നാം അത്ഭുതപ്പെട്ടുപോകും. മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് കെജരിവാളിനെ വ്യത്യസ്തനാക്കുന്നത് അയാളുടെ ക്രൂരമായ മനസ്സാണ്. ഡല്‍ഹിയില്‍ ഓക്സിജന്‍ സപ്ലൈ കുറഞ്ഞു അല്ലെങ്കില്‍ ആവശ്യകത കൂടി എന്നു വന്നപ്പോള്‍ ഡല്‍ഹിക്ക് ഓക്സിജന്‍ വേണമെന്ന് ഇയാള്‍ പറഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.
ഡല്‍ഹി ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ കേസ് നടന്നു. ഉടന്‍ ഓക്സിജന്‍ നല്‍കാന്‍ കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് അന്നുതന്നെ ഓക്സിജന്‍ ഇവര്‍ക്ക് അനുവദിക്കപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ ആശുപത്രികളില്‍ ഓക്സിജന്‍ ഇല്ലാതെ പിടയുമ്ബോഴും അനുവദിക്കപ്പെട്ടഓക്സിജന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ ഇയാള്‍ തയ്യാറായില്ല. എന്നിട്ട് ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നു എന്ന് മാധ്യമങ്ങളില്‍ വന്നു അയാള്‍ പറഞ്ഞു. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള ഇന്റെര്‍ണല്‍ മീറ്റിംഗ് പോലും ഇയാള്‍ ചട്ടംലംഘിച്ച് ലൈവ് ടെലികാസ്റ്റ് നടത്തി.
അതിലും ഇയാള്‍ നാടകം കളിച്ചു. എന്റെ ജനതയ്ക്ക് ശ്വാസം മുട്ടുന്നു, ആരെങ്കിലും സഹായിക്കണം എന്ന് അയാള്‍ പറഞ്ഞു. ഡല്‍ഹിക്ക് ആവശ്യത്തിലധികം ഓക്സിജന്‍ അലോട്ട് ചെയ്തു കിടക്കുമ്ബോള്‍, മൂന്നു ദിവസമായിട്ടും ഒരു ടാങ്കര്‍ ലോറി വിളിച്ച് അത് ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ തയ്യാറാകാത്ത ഒരു മുഖ്യമന്ത്രി, എന്റെ ജനതയ്ക്ക് ശ്വാസം മുട്ടുന്നു എന്നുപറഞ്ഞ് നാടകം കളിക്കുന്നത് എത്രയും ക്രൂരമായ മനസ്സിന്റെ ഉടമയായിട്ടു വേണം…
ഐഐടിയില്‍ നിന്ന് പുറത്തുവന്ന മനോഹര്‍ പരീക്കര്‍ ഉം അരവിന്ദ് കേജരിവാളും തമ്മിലുള്ള ദൂരം അറുപതിനായിരത്തോളം ശാഖകളുടെതാണ്. ആര്‍ഷഭാരത സംസ്കാരത്തിന്റേതാണ്.
https://www.facebook.com/Malayalivartha


























