ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു; കോവിഡ് ഭയം കാരണം ആരും സഹായിച്ചില്ല, ഒടുവിൽ മൃതദേഹവുമായി ഭര്‍ത്താവ് നടന്നത് കിലോമീറ്ററുകറോളം: വേദനാജനകമായ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ

ഹൃദയാഘാതം മൂലം മരണപ്പെട്ട ഭാര്യയുടെ മൃതദേഹം കിലോമീറ്ററോളം ചുമന്ന് ശ്മശാനത്തിൽ എത്തിച്ച് അന്ത്യകർമ്മകങ്ങൾ ചെയ്ത് ഭർത്താവ്. തെലങ്കാനയിലെ കാമറെഡ്‌ഡി നഗരത്തിലാണ് ദാരുണമായ സംഭവം നടന്നത്.
ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ഭര്‍ത്താവ് നടക്കുന്ന ദൃശ്യങ്ങള്‍ നിമിഷനേരങ്ങൾക്കകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. നാഗലക്ഷ്മിയും ഭര്‍ത്താവ് സ്വാമിയും കാമറെഡ്ഡി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു താമസിച്ചിരുന്നത്. ഭിക്ഷയെടുത്താണ് ഇരുവരും ജീവിച്ചിരുന്നത്. പെട്ടന്ന് സുഖമില്ലാതായ നാഗലക്ഷ്മി തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണാകാരണം.
നാഗലക്ഷ്മിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിനായി റെയില്‍വേ പൊലീസ് 2500 രൂപ സ്വാമിക്ക് നൽകുകയും ചെയ്തതാണ്. എന്നാല്‍ സ്വകാര്യവാഹനങ്ങളോ ആംബുലന്‍സോ ലഭിക്കാത്തതിനാൽ ഭാര്യയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ സ്വാമിക്ക് കഴിഞ്ഞില്ല. നാഗലക്ഷ്മി കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് പറഞ്ഞായിരുന്നു വാഹനങ്ങൾ നിഷേധിച്ചത്.
വാഹനങ്ങൾ ലഭിക്കാത്തതിനാൽ മണിക്കൂറുകള്‍ കാത്തുനിന്നതിന് ശേഷം ഭാര്യയുടെ മൃതദേഹം സ്വാമി ചുമലിലേറ്റി നടക്കുകയായിരുന്നു. ശ്മശാനത്തിലെത്തിച്ച് സ്വാമിതന്നെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു. സംഭവത്തിന്‍റെ മൊബൈല്‍ വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണിപ്പോൾ.
https://www.facebook.com/Malayalivartha


























