ഒരാളിൽ നിന്നും 30 ദിവസത്തിനുള്ളിൽ 406 പേർക്ക് രോഗം പകരുമെന്ന് ആരോഗ്യമന്ത്രാലയം; പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം

കൊവിഡ്-19 സ്ഥിതീകരിച്ച രോഗിയിൽ നിന്നും 406 പേർക്ക് വരെ രോഗം പകരാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് സ്ഥിരീകരിച്ചയാൾ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അറിയിച്ചു.
ഒരു വ്യക്തി സാമൂഹിക അകലം പാലിക്കാൻ മടിച്ചാൽ 30 ദിവസത്തിനുള്ളിൽ ഇയാളിൽ നിന്നും 406 പേരിലാകും കൊവിഡ് ബാധ എത്തുകയെന്നും ആരോഗ്യ മന്ത്രാലയ ജോയൻ്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സാമൂഹിക അകലം അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ വീഴ്‌ചയില്ലാതെ പിന്തുടരണമെന്നും അധികൃതർ പറയുന്നുണ്ട്. കൊവിഡ് ബാധിച്ചയാൾ 50 ശതമാനം സമ്പർക്കം കുറച്ചാൽ 30 ദിവസത്തിനുള്ളിൽ 15 പേർക്ക് കൊവിഡ് ബാധയുണ്ടാകാം.
75 ശതമാനം സമ്പർക്കം ഒഴിവാക്കിയാൽ 2.5 പേർക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും വിവിധ പഠനങ്ങളിൽ നിന്ന് വ്യക്തമായതായി അഗർവാൾ അറിയിക്കുകയുണ്ടായി.
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സാമുഹിക അകലം, മാസ്‌ക് എന്നീ പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന സൂചന ആവർത്തിച്ച് നൽകുകയാണ് അഗർവാൾ. കൊവിഡ് ബാധയില്ലാത്തയാൾ മാസ്‌ക് ധരിക്കുകയും രോഗം സ്ഥിരീച്ചയാൾ മാസ്‌ക് ധരിക്കുകയും ചെയ്‌താൽ 30 ശതമാനമാണ് രോഗസാധ്യത.
കൊവിഡ് സ്ഥിരീകരിച്ചയാളും രോഗബാധയില്ലാത്തയാളും മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുമ്പോൾ 1.5 ശതമാനമാണ് മറ്റുള്ളവരിലേക്ക് കൊവിഡ് എത്താനുള്ള സാധ്യതയെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























