വാട്‌സ്‌ആപ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകള്‍ക്കും അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ ഹൈകോടതി

ജനപ്രിയ സമൂഹ മാധ്യമമാണ് വാട്‌സ്‌ആപ്. ബില്യൺ ഉപയോക്താക്കളാണ് വാട്സാപ്പിന് ഉള്ളത്. ഇപ്പോഴിതാ വാട്സാപ്പ് ഗ്രൂപ്പ് ചാറ്റിനെ ചുറ്റിപ്പറ്റിയുള്ള കേസിനെ ആസ്പദമാക്കി ഒരു അറിയിപ്പാണ് പുറത്ത് വരുന്നത്. ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകള്‍ക്കും അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ലെന്നും, അഡ്മിനും കൂടി അറിഞ്ഞ് നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ ഉത്തരവാദിത്തമുണ്ടാകൂ എന്നും കോടതി അറിയിക്കുകയുണ്ടായി. ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത് .
തനിക്കെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വാട്‌സ്‌ആപ് ഗ്രൂപ് അഡ്മിനായ കിഷോര്‍ തരോണ്‍ എന്ന 33 കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതി ഈ വിഷയത്തില്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടത് .
അതായത് ഗ്രൂപ്പിലെ ഒരoഗം മറ്റൊരു സ്ത്രീക്കെതിരെ നടത്തിയ മോശം വാക്പ്രയോഗം തടയുന്നതിലും അംഗത്തിനെതിരെ നടപടിയെടുക്കുന്നതിലും യുവാവ് പരാജയപ്പെട്ടുവെന്നായിരുന്നു ആരോപണം. ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമുള്ള പരിമിതമായ അധികാരം മാത്രമാണ് അഡ്മിന് ഉള്ളതെന്നാണ് ഹരജി പരിശോധിച്ച് ജസ്റ്റിസുമാരായ ഇസഡ്.എ ഹഖ്, എ.ബി ബോറാക്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത് . അതെ സമയം വാട്‌സ്‌ആപ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രവൃത്തി നിയന്ത്രിക്കാനും സെന്‍സര്‍ ചെയ്യാനുമുള്ള അവസരം അഡ്മിന് ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























