ആശുപത്രിയില്‍ സ് ട്രച്ചറില്ല....കോവിഡ് രോഗിയുമായി വാര്‍ഡിലൂടെ കൂട്ടറില്‍ ചീറിപ്പാഞ്ഞ് യുവാക്കൾ....സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

രാജ്യത്ത് കോവിഡ് തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ സ് ട്രച്ചറില്ലാത്തതിനാല്‍ സ്കൂട്ടറില്‍ കോവിഡ് രോഗിയുമായി പോകുന്ന വിഡിയോ പുറത്ത്. ജാര്‍ഖണ്ഡ് പലാമുവിലെ മെഡിനിറൈ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ദാരുണ സംഭവം.
മൂന്നുപേര്‍ ചേര്‍ന്ന് പ്രായമായ രോഗിയെ എടുത്ത് സ്കൂട്ടറില്‍ കയറ്റുന്നതും ആശുപത്രി വാര്‍ഡിലൂടെ രോഗിയെ നടുക്കിരുത്തി സ്കൂട്ടറില്‍ പോകുന്നതുമായ ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. ആരോഗ്യസ്ഥിതി തീരെ മോശമായ രോഗിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതാണോ അതോ മറ്റൊരു ആശുപത്രിയിലേക്ക് കൊ ണ്ടുപോകുന്നതാണോയെന്ന് വ്യക്തമല്ല.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളിലെ അസൗകര്യവും ഓക്സിജന്‍ ക്ഷാമവുമെല്ലാം ചര്‍ച്ചയായിരുന്നു. ആംബുലന്‍സ് സൗകര്യമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് സൈക്കിള്‍ റിക്ഷയില്‍ കൊണ്ടുപോകുന്നതും കാറില്‍ കെട്ടിവെച്ച് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഭവം .
https://www.facebook.com/Malayalivartha


























