'കോവിഡ് ബാധിച്ച് മരിച്ചവര്‍ തിരിച്ചു വരില്ല'; കോവിഡ് മരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

കോവിഡ് ബാധിച്ച് മരിച്ചവര്‍ തിരിച്ചു വരില്ലെന്നും കോവിഡ് മരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാനയിലെ കോവിഡ് മരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം വിചിത്രമായ മറുപടി നല്‍കിയത്.
രോഗം ഭേദമാകുന്നവരുടെ എണ്ണത്തെക്കുറിച്ച് ആരും മിണ്ടുന്നില്ല. കൂടുതല്‍ ആളുകള്‍ രോഗവിമുക്തരാകുന്നതിനാകണം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടകരമായ ഒരു സാഹചര്യത്തിലാണ് നാമിപ്പോള്‍. മരിച്ചവരുടെ എണ്ണം സംബന്ധിച്ച ചര്‍ച്ചയല്ല ഇപ്പോള്‍ ആവശ്യം. എല്ലാവരെയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. മരണത്തിന്റെ എണ്ണം കൂടുതലാണോ കുറവാണോ എന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























