ഐ.എസ്.ആര്.ഒ ചാരക്കേസ്; കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ; നടപടി സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന്

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിബിഐ ഡല്‍ഹി ബ്യൂറോയാകും കേസ് അന്വേഷിക്കുക എന്നാണ് പ്രാഥമിക വിവരം.
ജസ്റ്റീസ് ജയിന് സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശ അംഗീകരിച്ചായിരുന്നു സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്ബി നാരയണനെ കുടുക്കാനായി കേരള പോലീസ് ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക.
തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് അന്വേഷിക്കുന്നത്. ജസ്റ്റീസ് ജയിന് സമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയിന് സമിതി റിപ്പോര്‍ട്ട് സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും പുറത്തുവിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നമ്ബി നാരാണനും കൈമറാന്‍ പാടില്ല.
https://www.facebook.com/Malayalivartha