ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവിനും മുംബയ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും മുംബയ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സി.ബി.ഐ നല്‍കിയ കേസില്‍ ഇരുവര്‍ക്കും ജാമ്യം നിഷേധിച്ച കീഴ് കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് ടീസ്റ്റയുടെ എന്‍.ജി.ഒ ഫണ്ട് കൈപ്പറ്റിയത് സര്‍ക്കാര്‍ അനുമതിയില്ലാതെയാണെന്ന ആഭ്യന്തര മന്ത്രാലയം നല്‍കിയ കേസിലാണ് ടീസ്റ്റയ്ക്ക് കീഴ്‌കോടതി ജാമ്യം നിഷേധിച്ചത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കതിരെ പരാതി നല്‍കിയതിനാലാണ് കേന്ദ്രം തനിക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു.തന്നെയും തന്റെ എന്‍.ജി.ഒയെയും ഇല്ലാതാക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് കീഴ്‌കോടതി ജാമ്യം നിഷേധിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























