സൈറ്റുകള്‍ക്ക് നിരോധനം... ദേശദ്രോഹ പരാമര്‍ശമുള്ള സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി, ബ്ലോക്ക് ചെയ്യുന്നത് ഐസിസ് അനുകൂല സൈറ്റുകള്‍

തീവ്രവാദത്തിലേക്ക് വരാന്‍ പ്രരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ഇനിയുണ്ടാകില്ല. ദേശദ്രോഹ പരാമര്‍ശമുള്ള സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നാല്‍പതോളം സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന സൈറ്റുകള്‍ മുതല്‍ സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകള്‍വരെ നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അടക്കമുള്ളവരെ ആളുകളെ അടുപ്പിക്കാന്‍ വെബ് സൈറ്റുകളെ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്് ഇത്തരത്തിലൊരു നടപടി. കാശ്മീരില്‍നിന്നുള്ള യുവാക്കളടക്കം നിരവധിപ്പേര്‍ ഇത്തരം സംഘടനകളില്‍ ചേരുന്നതായും സൂചനയുണ്ട്.
ഈ സാഹചര്യത്തില്‍ ഐ.ടി ആക്ട് 2009 പ്രകാരം നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. തീവ്രവാദ വിരുദ്ധ ഏജന്‍സി നിര്‍ദ്ദേശിച്ച വെബ് സൈറ്റുകളാണ് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിഡിയോ സൈറ്റുകളും ഇതില്‍പ്പെടുന്നുണ്ട്.
ന്യൂനപക്ഷ സമുദായത്തെ ഉത്തേജിപ്പിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന സൈറ്റുകളാണ് നിരോധിച്ചത്. പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളും പേജുകളും നിരോധിക്കാനും തീരുമാനം ഉണ്ട്. ഇന്‍ര്‍നെറ്റ് സര്‍വ്വീസ് ദാതാക്കളോട് ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പായിട്ടില്ല. ചില സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സിന്റെ നിലപാട്.
മ്യാന്മ്യാറില്‍ നടത്തി സൈനിക നീക്കവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നീക്കം. ഭീകര ക്യാമ്പിനെ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ ന്യൂനപക്ഷ വികാരം ആളിക്കത്തിക്കാന്‍ ശ്രമം നടന്നു. ഈ പോസ്റ്റുകളും വിഡിയോയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























