Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് അശ്‌ളീല സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി, നിരോധനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

03 AUGUST 2015 08:24 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് അശ്‌ളീല സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി. പൊതുമേഖലാ ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയ്ക്ക് പുറമേ എ.സി.ടി, സ്‌പെക്ട്രാനെറ്റ്, ഹാത്ത്‌വേ എന്നീ കമ്പനികളും അശ്‌ളീല സൈറ്റുകളിലേക്കുള്ള പ്രവേശനം തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വോഡാഫോണും സൈറ്റുകളിലേക്ക് പ്രവേശനം തടഞ്ഞതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അശ്‌ളീല സൈറ്റുകളുടെ നിരോധനം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തിന്റെ നിലപാട് തേടിയിരുന്നു. കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്ന സൈറ്റുകളെ നിരോധിക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കഴിഞ്ഞമാസം വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടത് സര്‍ക്കാര്‍ ആണെന്ന അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്ത് ഇടക്കാല ഉത്തരവിടാനാകില്ലെന്നും വ്യക്തമാക്കി. ഒരാള്‍ തന്റെ വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് നീലചിത്രങ്ങള്‍ കാണുന്നത് തടയാന്‍ ആവില്ലെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാവുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
കഴിഞ്ഞദിവസം രാത്രി മുതല്‍ക്കാണ് പ്രമുഖ അശ്‌ളീല സൈറ്റകളിലേക്കുള്ള പ്രവേശനം തടഞ്ഞത്. ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം ബ്‌ളോക്ക് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് ചില സൈറ്റുകളിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ ലഭിക്കുന്നത്. മറ്റ് ചില സൈറ്റുകളുടെ പേജുകളില്‍ കേന്ദ്ര ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ബ്‌ളോക് ചെയ്തിരിക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് അശ്‌ളീല സൈറ്റുകള്‍ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായിട്ടാണ് നടപടി. എന്നാല്‍ സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുന്നറിയിപ്പില്ലാതെ സൈറ്റുകള്‍ നിരോധിച്ചതോടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. പ്രമുഖ അശ്ലീല സൈറ്റുകളായ പോണ്‍ഹബ്ബ്, റെഡ്ട്യൂബ്, ബാംഗ്‌ബ്രോസ് തുടങ്ങിയ നിരവധി സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (7 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (7 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (7 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (8 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (8 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (8 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (8 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (9 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (9 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (9 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (9 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (9 hours ago)

Malayali Vartha Recommends