സഭാനടപടികള്‍ തടസപ്പെടുത്തുന്ന എംപിമാര്‍ക്ക് ശമ്പളമില്ല, പാര്‍ലമെന്റില്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന

മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു നീക്കമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മഹേഷ് ശര്‍മ്മ വീണ്ടും രംഗത്തെത്തിയത്. ഇക്കാര്യം പറയാന്‍ തനിക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.
എം.പിമാര്‍ സഭാനടപടികള്‍ തടസപ്പെടുത്തിയാല്‍ സിറ്റിംഗ് ഫീസ് നല്‍കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മ്മയാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കെന്ന പോലെ ജോലിയെടുത്തില്ലെങ്കില്‍, കൂലിയില്ല
എന്ന നയം നടപ്പാക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ശര്‍മ്മ വാരണാസിയില്‍ പറഞ്ഞു. അതേസമയം, സംഭവം വിവാദമായതോടെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് ശര്‍മ്മ പിന്നീട് പറഞ്ഞു.
പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി ഹാജര്‍ ഒപ്പിട്ടാല്‍ ഒരു എം.പിക്ക് 2000 രൂപയാണ് പ്രതിദിനം സിറ്റിംഗ് ഫീ ലഭിക്കുക. സഭ തടസപ്പെടുത്തിയാല്‍ ഇത് റദ്ദാക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























