നോട്ടില്‍ പഴയ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുടെ ഒപ്പ്; തിരിച്ചുപിടിക്കേണ്ടത് 372 ദശലക്ഷം നോട്ടുകള്‍

കറന്‍സിനോട്ടില്‍ ഒപ്പിട്ടിരിക്കുന്ന റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ആരാണെന്ന് നമ്മളില്‍ എത്രപേര്‍ നോക്കാറുണ്ട്? എന്നാല്‍ ആരു നോക്കിയില്ലെങ്കിലും നോട്ട് പ്രിന്റ് ചെയ്യുന്ന പ്രസുകാര്‍ അതു നോക്കണമല്ലോ? പക്ഷേ പ്രസുകളില്‍ ഒന്നിന് ഇപ്പോഴും 2013 സെപ്തംബറില്‍ സ്ഥാനമൊഴിഞ്ഞ ഡി സുബ്ബറാവു തന്നെയാണ് ആര്‍ബിഐ ഗവര്‍ണര്‍. 2014 ജനുവരിയില്‍ ഇവര്‍ സുബ്ബറാവുവിന്റെ ഒപ്പിട്ട് ഇറക്കിയ നോട്ട് തിരിച്ചുപിടിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് ആര്‍ബിഐ.
കറന്‍സിനോട്ട് പ്രിന്റ് ചെയ്യുന്ന ദേവാസ് പ്രസാണ് വിവാദത്തില്‍ കുടുങ്ങിയത്. സുബ്ബറാവുവിന് പകരം 2013 സെപ്തംബറില്‍ പുതിയ ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതല ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് 2014 ജനുവരി മുതല്‍ നോട്ടില്‍ വരേണ്ട ഒപ്പ് രഘുറാം രാജന്റേതാണ്. എന്നാല്‍ ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ ദിവാസ് പ്രസില്‍ പ്രിന്റ് ചെയ്ത് ഇറക്കിയ 372 ദശലക്ഷം നോട്ടുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ഒപ്പാകട്ടെ സുബ്ബറാവുവിന്റേതും.
ആര്‍ബിഐ റീജിയണല്‍ ഓഫീസ് 146 ദശലക്ഷം നോട്ടുകള്‍ തിരിച്ചു പിടിച്ചെങ്കിലും 20 - ന്റെയും 500 - ന്റെയും 100 - ന്റെയുമായി 37 കോടിയോളം മതിക്കുന്ന 226 ദശലക്ഷം നോട്ടുകള്‍ കൂടി കിട്ടാനുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മുന്‍ ഗവര്‍ണറിന്റെ ഒപ്പു പതിച്ച നോട്ടുകള്‍ അയയ്ക്കരുതെന്ന് പ്രസ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡിസൈനും പ്രിന്റിംഗ് പ്‌ളേറ്റുകളും നല്‍കുന്ന ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഡിസൈനുകളും പുതിയ ഗവര്‍ണറുടെ ഒപ്പ് അടങ്ങിയ 10 രൂപയുടെ മാതൃകയും ഗവര്‍ണര്‍ രഘുറാം രാജന്‍ ചുമതലയേറ്റ 2013 സെപ്തംബര്‍ 14 കഴിഞ്ഞ് 10 ദിവസത്തിന് ശേഷം ദിവാസിനും നാസിക്കിനും നല്‍കിയിരുന്നു. എന്നാല്‍ ദിവാസ് പ്രസ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























