മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രീംകോടതയുടെ വിമര്‍ശനം

സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രീംകോടതയുടെ വിമര്‍ശനം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിക്കും നേതാജി സുഭാഷ് ചന്ദ്ര ബോസിനെതിരേയും കട്ജു നടത്തിയ പരാമര്‍ശം അപകീര്‍ത്തിപരമാണെന്ന് കോടതി വ്യക്തമാക്കി. കട്ജുവിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ തെറ്റില്ല. പ്രമേയം പാസാക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
മഹാത്മാ ഗാന്ധി ബ്രിട്ടന്റേയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ചാരന്മാരാണെന്നായിരുന്നു കട്ജുവിന്റെ പ്രസ്താവന. മതത്തെ രാഷ്ട്രീയ ജീവിതത്തില്‍ മൗലികമായി ഉപയോഗിക്കുക വഴി വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ പരിപോഷിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തതെന്നും സുഭാഷ് ചന്ദ്രബോസ് അറിഞ്ഞോ അറിയാതെയോ ജപ്പാന്റെ സാമ്രാജ്യത്വ അജണ്ടയെ പിന്തുണച്ചുവെന്നും ക്ട്ജു പറഞ്ഞിരുന്നു.
കട്ജുവിന്റെ പ്രസ്താവനയെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് പാര്‍ലമെന്റ് കട്ജുവിനെതിരെ പ്രമേയം പാസാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























