കട്ജുവിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം, ഗാന്ധിജിക്കും നേതാജി സുഭാഷ് ചന്ദ്ര ബോസിനെതിരേയും കട്ജു നടത്തിയ പരാമര്‍ശം അപകീര്‍ത്തിപരമാണെന്ന് കോടതി

സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഡേയ കട്ജുവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിക്കും നേതാജി സുഭാഷ് ചന്ദ്ര ബോസിനെതിരേയും കട്ജു നടത്തിയ പരാമര്‍ശം അപകീര്‍ത്തിപരമാണെന്ന് കോടതി വ്യക്തമാക്കി. കട്ജുവിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ തെറ്റില്ല.
പ്രമേയം പാസാക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. മഹാത്മ ഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനുമെതിരായ മോശം പരാമര്‍ശം ബ്ലോഗിലൂടെയായിരുന്നു കട്ജു പ്രകടിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് ഏജന്റായി പ്രവര്‍ത്തിച്ച ഗാന്ധിജി ഇന്ത്യക്കു വലിയ ദോഷങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയാണ്.
ദീര്‍ഘകാലം രാഷ്ട്രീയത്തില്‍ മതം കുത്തിവച്ചു വിഘടിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയം പ്രോത്സാഹിപ്പിക്കുകയായിരുന്നു ഗാന്ധിജിയെന്നും കട്ജു പറഞ്ഞിരുന്നത്. സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെ സാമ്രാജ്യത്വ അജണ്ടയെ പിന്തുണച്ചുവെന്നും ക്ട്ജു വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























