Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വധശിക്ഷക്കെതിരെ ബിജെപിക്കുള്ളില്‍ രണ്ട് പക്ഷം, ചര്‍ച്ചയാവാമെന്ന് വെങ്കയ്യനായിഡു

03 AUGUST 2015 02:00 PM IST
മലയാളി വാര്‍ത്ത.

മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് നിലവിലുള്ള നിയമപ്രകാരമാണെന്ന് വ്യക്തമാക്കിയ ബിജെപി, ഇതേസമയം വധശിക്ഷ തുടരേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നും വ്യക്തമാക്കി. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍,വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ബിജെപി എംപി വരുണ്‍ ഗാന്ധി ഒരു ലേഖനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ദിഗ്‌വിജയ് സിങ്ങും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും വധശിക്ഷ നല്‍കുന്നതിനെ എതിര്‍ത്ത് നേരത്തെ രംഗത്തുവന്നിരുന്നു.വധശിക്ഷയ്ക്ക് വ്യക്തിപരമായി എതിരാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.
വധ ശിക്ഷയെക്കുറിച്ച് വിവിധ പാര്‍ട്ടികള്‍ക്ക് വ്യത്യസ്ഥ അഭിപ്രകായമാണുള്ളത്. ചില രാഷ്ടീയ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചയാവാമെന്ന് ബിജെപി പ്രതികരിച്ചത്.
ഇതേസമയം, വധശിക്ഷ , ഭീകരത എന്നീ വിഷയങ്ങള്‍ ചിലര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നിരാശ പ്രകടിപ്പിച്ചു.സ്‌ഫോടന പരമ്പര കേസ് പ്രതിയായ യാക്കൂബ് മേമനോട് അനുഭാവം പ്രകടിപ്പിക്കുന്നത് രാഷ്ട്രത്തോടുള്ള നന്ദികേടാണ്. വധശിക്ഷയെപ്പറ്റി ചര്‍ച്ച ആവാമെന്നും ഹൈദരാബാദില്‍ അദ്ദേഹം പറഞ്ഞു.
ഒരു ഭീകരന് വധശിക്ഷ നല്‍കുന്നത് എളുപ്പമാര്‍ഗമാണെന്നും എന്നാല്‍ ഇത് രക്തസാക്ഷികളെ സൃഷ്ടിക്കുമെന്നും വരുണ്‍ ഗാന്ധി ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. ജീവപര്യന്തം തടവിലിടുന്നത് ഈ ആകര്‍ഷകത്വം കുറയ്ക്കും.വധശിക്ഷ വിധിക്കപ്പെടുന്നവരില്‍ 94 ശതമാനം ദലിതരോ ന്യൂനപക്ഷ സമുദായക്കാരോ ആണ്. വധശിക്ഷ ഒരു പരിഹാരമല്ല.നിയമത്തിനുമപ്പുറം മനുഷ്യാവകാശ പ്രശ്‌നമാണിത്.ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത് ഒരു ക്രമക്കേടാണ്.ഇതിനു തിരുത്തല്‍ ആവശ്യമാണ്.
ജീവിച്ചിരിക്കുന്നവരില്‍ പലരും വധശിക്ഷ അര്‍ഹിക്കുന്നവരാണ്.മരിച്ചവരില്‍ പലരും ജീവിതം അര്‍ഹിക്കുന്നവരും. വധശിക്ഷ നിലനില്‍ക്കുന്ന 58 രാജ്യങ്ങളല്‍ ഒന്നാണ് ഇന്ത്യ. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യം നാം മനസിലാക്കേണ്ടതുണ്ടെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (7 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (7 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (7 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (7 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (8 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (8 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (8 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (8 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (8 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (8 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (9 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (9 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (9 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (9 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (9 hours ago)

Malayali Vartha Recommends