രാജ്യംകണ്ട മഹാപ്രതിഭയുടെ ആകെ സമ്പാദ്യം ഷെല്‍ഫിലെ ബുക്കുകളും 64കോടി യുവജനങ്ങളും

മരിച്ചിട്ടും മായാതെ കലാം. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്വത്തു വിവരങ്ങള്‍ അദ്ദേഹത്തിന്റെ സഹചാരിയും ഉപദേഷ്ടാവുമായ വി. പൊന്‍രാജ് വെളിപ്പെടുത്തി. രാജ്യം കണ്ട മഹാപ്രതിഭയുടെ ആകെ സമ്പാദ്യം അദ്ദേഹം ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ബുക്കുകളും ജന്മനാട്ടിലെ 64 കോടിയോളംവരുന്ന യുവജനങ്ങളുമാണെന്നായിരുന്നു പൊന്‍രാജിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് ദശകങ്ങളായി പൊന്‍രാജ് കലാമിനൊപ്പം സേവനമനുഷ്ടിച്ച് വരുന്നു.
സര്‍ക്കാരില്‍നിന്നും ലഭിച്ചിരുന്ന പെന്‍ഷനാണ് കലാം ജീവിത മാര്‍ഗമായി ഉപയോഗിച്ചിരുന്നത്. കലാമിന്റെ ഉടമസ്ഥതയില്‍ ബാംഗ്ലൂരില്‍ ചില സ്വത്തുവകകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ക്കൊണ്ട് അദ്ദേഹം അത് ഉപേക്ഷിച്ചിരുന്നു. കലാം ആര്‍ക്കെങ്കിലും തന്റെ സ്വത്തുക്കള്‍ ഇഷ്ടദാനമായി നല്‍കിയതായി തനിക്ക് അറിയില്ലെന്നും പൊന്‍രാജ് വ്യക്തമാക്കി.
ബുക്കുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ ആരെയാണ് കലാം നോമിനിയായി കരുതിയിരിക്കുന്നതെന്ന് തനിക്കറിയില്ല. ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് തീരുമാനിക്കും. മരണമടയുന്ന ദിവസം ഷില്ലോങില്‍ കുട്ടികളെ അഭിസംബോദന ചെയ്യുന്നതിന് മുമ്പ് പടികള്‍ കയറുന്നതിന് ഇടയില്‍ കലാം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രബന്ധം അവതരിപ്പിക്കുന്നതില്‍നിന്നും പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അല്‍പ്പനേരം വിശ്രമിച്ചതിന് ശേഷമാണ് കലാം വേദിയിലെത്തിയത്. അല്‍പ്പ സമയത്തിനുള്ളില്‍ അദ്ദേഹം വേദിയില്‍ കുഴഞ്ഞുവീണുവെന്നും മരണത്തിന് കീഴടങ്ങിയെന്നും പൊന്‍രാജ്
https://www.facebook.com/Malayalivartha


























