യോഗി സർക്കാരിനെ പ്രശംസ കൊണ്ട് മൂടി നരേന്ദ്ര മോദി.... തെരഞ്ഞെടുപ്പിന് മുൻപ് മനസ്സിൽ കാണുന്നത്! 'ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട ആനുകൂല്യങ്ങൾ'

മോദിയുടെ കണ്ണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്ക് മേലും പതിയുന്നുണ്ട്. അതിനാൽ വേണ്ട വിധത്തിൽ ശ്രദ്ധിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയെടുക്കണം എന്ന വാശിയോടെ തന്നെയാണ് ഇപ്പോൾ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
അതിൽ എടുത്ത് പറയാനായി മോദി ശ്രമിച്ചത് ഉത്തർപ്രദേശിനെ പറ്റിയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസകൾ വാരി കോരി നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അഭിനന്ദനം അറിയിച്ചത്. 'ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ' തിളക്കമുള്ള ഉദാഹരണമാണ് ഉത്തർപ്രദേശ് എന്നാണ് മോദി പറഞ്ഞത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രി ഇത്തരത്തിൽ പ്രശംസയിലൂടെ ഒരു നീക്കം നടത്തുന്നത്.
രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനയാണ് യുപി സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വികസന കാമ്പയിനാണ് യുപി നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സർവകലാശാലയുടെ ശിലാസ്ഥാപനം നിർവ്വഹിക്കുന്ന വേളയിലായിരുന്നു മോദി ഇക്കാര്യങ്ങൽ ചൂണ്ടിക്കാട്ടിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം.
രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു, "ഒരിക്കൽ രാജ്യത്തിന്റെ വികസനത്തിന് ഒരു തടസ്സമായി കണ്ടിരുന്ന യുപി - ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വികസന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു." ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ മാറിയാണ് സർവകലാശാലയുടെ കാമ്പസ് നിർമ്മിക്കുന്നത്. ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് പുതിയ സർവകലാശാല എന്നതും ശ്രദ്ധേയമാണ്.
"ഉത്തർപ്രദേശ് ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമായി വളർന്നുവരുന്നു. അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത് ... ഉറവിടങ്ങൾ നൽകിയിരിക്കുന്നു. ഇന്ന്, ഉത്തർപ്രദേശ് ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഇരട്ട ആനുകൂല്യങ്ങളുടെ തിളങ്ങുന്ന ഉദാഹരണമായി മാറിയിരിക്കുന്നു. ബിജെപിയെ ആക്രമിക്കാൻ മുൻകാലങ്ങളിൽ "ഇരട്ട എഞ്ചിൻ" പരാമർശം നടത്തിയ എതിരാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ്.
അതേസമയം, അഖിലേഷ് യാദവിനേയും മായാവതിയേയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ ഗുണ്ടകളും കൊള്ളക്കാരും മാഫിയ ബന്ധമുള്ളവരും ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. യുപിയിലെ ജനങ്ങൾക്ക് അതൊരിക്കലും മറക്കാൻ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കർഷകർ ഏറെക്കാലമായി സമരം തുടരുന്നതിനിടയിലാണ് യുപിയിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഉത്തർപ്രദേശിലെ പടിഞ്ഞാറൻ മേഖലയിലെ ജാട്ട് സമുദായത്തിന്റെ വോട്ടുകൾ നിർണ്ണായകമാണ്.
17 ശതമാനം വോട്ടുകൾ ജാട്ട് സമുദായത്തിന്റേതാണ്. ഈ സാഹചര്യത്തിൽ 2022 ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ജാട്ട് സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ജാട്ട് സമുദായ നേതാവ് രാജാ മഹേന്ദ്ര പ്രതാപ് സിംങിന്റെ പേരിലുള്ള സർവകലാശാല നിർമ്മാണം എന്ന് ആക്ഷേപം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha