ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 160 ആയി

കനത്തമഴയില്‍ അറുതിയില്ലാതെ മരണങ്ങള്‍. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 160 ആയി. കനത്ത മഴയെ തുടര്‍ന്ന് പശ്ചിമബംഗാള്‍. ഒഡിഷ, മണിപ്പൂര്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കം ദുരിതത്തിലാക്കിയത് ലക്ഷക്കണക്കിന് ആളുകളെയാണ്. നിരവധി പേരെ കാണാതായിരിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പലയിടങ്ങളിലും സൈന്യം രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളിന്റെ തെക്കന്‍ ജില്ലകളില്‍ വിവിധ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളം തുറന്നുവിട്ടതോടെ 12 ജില്ലകളിലെ 37 ലക്ഷം ജനങ്ങള്‍ ദുരിതത്തിലായി. ഇവിടുത്തെ 2.14 ലക്ഷം പേരെ പന്ത്രണ്ട് ജില്ലകളിലായുള്ള 1537 ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒഡിഷയില്‍ അഞ്ച് വടക്കന്‍ ജില്ലകളില്‍ അറുന്നൂറോളം ഗ്രാമങ്ങളിലെ അഞ്ച് ലക്ഷത്തോളം ആളുകളാണ് വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.
മണിപ്പൂരില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ഇവരെ സുരക്ഷിതമായ പ്രദേശങ്ങളിലേക്കും ദുരിതാശ്വാസക്യാമ്പുകളിലേക്കും മാറ്റി. ചാപ്കി നദിയിലെ ആറ് പാലങ്ങള്‍ തകര്‍ന്നു. കൃഷി ഏറിയ പങ്കും നശിച്ചു.
രാജസ്ഥാനില്‍ ഒട്ടുമിക്ക ജില്ലകളെയും കനത്ത മഴ ബാധിച്ചിരുന്നു.
ഗുജറാത്തില്‍ 40 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ദുരന്തബാധിതര്‍ക്ക് 10 ലക്ഷത്തിലധികം ഭക്ഷണ പായ്ക്കറ്റുകള്‍ വിമാനം വഴി എത്തിച്ചുകൊടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























