സുപ്രീംകോടതി സഹാറയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ തീരുമാനിക്കുന്നു

സഹാറാ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രതാ റോയിയുടെ ജയില്‍ മോചനത്തിന് നിക്ഷേപകര്‍ക്ക് മടക്കിനല്‍കാനുള്ള 570 കോടി ഡോളര്‍ കെട്ടിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നിക്ഷേപര്‍ക്ക് തിരികെ നല്‍കാന്‍ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് സഹാറയുടെ വസ്തുവകകള്‍ ലേലം ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
വസ്തുവകകള്‍ ലേലം ചെയ്യാന്‍ ഒരു റിസീവറെ ചുമതലപ്പെടുത്തുന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി സുപ്രീംകോടതി തേടി. സെപ്തംബര്‍ 14ന് മുന്‍പ് ഇതുസംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് സെബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ പതിനെട്ട് മാസത്തെ സമയമാണ് കോടതി സഹാറാ ഗ്രൂപ്പിന് നല്‍കിയത്.
തിങ്കളാഴ്ച സുബ്രതോ റോയിയുടെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കേ അദ്ദേഹത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തി. 1,85,000 കോടിയുടെ ആസ്ഥിയുണ്ടെന്ന് അവകാശപ്പെടുന്ന റോയി തടവ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് കോടതി വിമര്‍ശിച്ചു. സുബ്രതോ റോയിക്ക് നിക്ഷേപകര്‍ക്ക് മടക്കി നല്‍കാനുള്ളത് ആസ്ഥിയുടെ അഞ്ചില്‍ ഒന്നു മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























