ആശാറാം ബാപ്പുവിനെ വിശുദ്ധരുടെ ഗണത്തില്‍പ്പെടുത്തി അച്ചടിച്ച പുസ്തകം രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെ വിശുദ്ധരുടെ ഗണത്തില്‍പ്പെടുത്തി അച്ചടിച്ച പുസ്തകം രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിക്കും.
സംഭവം ദേശീയ പ്രാധാന്യം നേടി വിവാദമായതോടെയാണു വിദ്യാഭ്യാസവകുപ്പ് പുസ്തകം പിന്‍വലിച്ചു വിവാദത്തില്‍നിന്നു തലയൂരാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സന്‍മാര്‍ഗ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും എന്ന പുസ്തകത്തിലാണ് ആശാറാമിനെ വിശുദ്ധനാക്കിയത്.
ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ തുടങ്ങിയവര്‍ക്കൊപ്പമാണ് ആശാറാമിനെയും ചേര്‍ത്തിരിക്കുന്നത് എന്നതാണു ശ്രദ്ധേയം. പുസ്തകം പ്രസിദ്ധീകരിച്ച കാലത്ത് ആശാറാമിനെതിരേ കേസുകള്‍ ഇല്ലായിരുന്നുവെന്നാണു പുസ്തകം പുറത്തിറക്കിയ ഡല്‍ഹിയിലെ ഗുരുകുല്‍ എജ്യുക്കേഷന്‍ ബുക്‌സ് പറയുന്നത്.
എന്നാല്‍, കേസുകള്‍ ഇല്ലെങ്കിലും ആശാറാമിനെ പോലെ ഒരു ആള്‍ദൈവത്തെ എന്ത് അടിസ്ഥാനത്തിലാണു പ്രഗല്ഭര്‍ക്കൊപ്പം ഉള്‍പ്പെടുത്തിയത് എന്ന ചോദ്യത്തിനു പ്രസാധകര്‍ മറുപടി പറഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























