പ്രതിപക്ഷം സ്പീക്കറുടെ കാല് പിടിച്ചു, 25 കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് പിന്‍ലിച്ചേക്കുമെന്ന് സൂചന

കോണ്‍ഗ്രസിന്റെ 25 എംപിമാരെ സസ്‌പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയെ വിവിധ പാര്‍ട്ടികള്‍ എതിര്‍ത്തതോട് എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് പിന്‍വലിച്ചേക്കുമെന്ന് സൂചന. എംപിമാരെ അഞ്ചു ദിവസത്തേക്ക് സസ്‌പെന്‍ഡു ചെയ്ത നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനോട് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും തൃണമൂല്‍കോണ്‍ഗ്രസും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
പ്രതിപക്ഷത്തെ ഒട്ടേറെ നേതാക്കള്‍ സ്പീക്കറെക്കണ്ട് സസ്‌പെന്‍ഷന്‍ നടപടി അല്‍പം കടന്ന കയ്യായെന്ന് പരാതിപ്പെട്ടു. മാത്രമല്ല പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ബില്ലുകള്‍ പാസാക്കുന്നതിനെയും അവര്‍ അനുകൂലിച്ചില്ല. ഏറ്റമുട്ടലിനു പകരം അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാന്‍ അവര്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചു.
ഇതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് അഞ്ചു കാര്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ് നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന്റെ 25 അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ കേരളത്തില്‍ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.കെ. രാഘവന്‍ എന്നിവരുള്‍പ്പെടെ എല്ലാപേര്‍ക്കും ഇന്നലെ രാവിലെ നോട്ടിസ് ലഭിച്ചു.
ലോക്‌സഭാ ചേംബറിലോ അകത്തെ ലോബിയിലോ ഗ്യാലറികളിലോ പ്രവേശിക്കാന്‍ പാടില്ല, അംഗങ്ങളാണെങ്കിലും പാര്‍ലമെന്റ് കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ പങ്കെടുക്കാന്‍ പാടില്ല, പാര്‍ലമെന്റിലെ ലിസ്റ്റ് ഓഫ് ബിസിനസ്സില്‍ ഒരു വിഷയവും ഉള്‍പ്പെടുത്താന്‍ പാടില്ല, ഒരു വിഷയത്തിലും നോട്ടിസ് നല്‍കാന്‍ പാടില്ല, ഒരു വിധത്തിലുമുള്ള വോട്ടെടുപ്പിലും പങ്കെടുക്കരുത് എന്നിവയാണ് വിലക്കുകള്‍. മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെയാണ് വിലക്ക് എന്നും നോട്ടിസില്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇന്നു രാവിലെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കോണ്‍ഗ്രസ് നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചേക്കും എന്നു സൂചനയുണ്ട്. മേലില്‍ സഭയ്ക്കുള്ളില്‍ പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരാതിരിക്കുക, സ്പീക്കറുടെ നടപടി ചോദ്യം ചെയ്യാതിരിക്കുക, സഭയുടെ ചട്ടങ്ങള്‍ പാലിക്കുക എന്നീ ഉറപ്പുകളിന്മേല്‍ ഇന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും എന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























