തെരഞ്ഞെടുത്ത് മൂന്ന് മാസമായിട്ടും സംസാരിക്കാന്‍ അവസരം രാജ്യസഭയില്‍ ലഭിക്കാതെ കെ കെ രാഗേഷ് എംപി

ശ്രീ രാഗേഷ്, സിറ്റ്ഡൗണ്‍... രാജ്യസഭയില്‍ സംസാരിക്കാനായി എഴുന്നേല്‍ക്കുന്ന സിപിഎമ്മിലെ കെ കെ രാഗേഷിന് ഇതുമാത്രമേ സഭാധ്യക്ഷനില്‍ നിന്ന് കേള്‍ക്കാന്‍ കഴിയു. ശ്രീ രാഗേഷ്, സിറ്റ്ഡൗണ്‍...എന്നും രാഗേഷും ഇരിക്കൂ രാഗേഷ്... ഇരിക്കൂവെന്നും.
തന്റെ കന്നിപ്രസംഗത്തിന് അവസരം തേടി കാത്തിരിക്കുകയാണ് കഴിഞ്ഞ മൂന്ന്മാസമായി കെ കെ രാഗേഷ് എംപി. എന്നാല്‍ രാജ്യസഭയിലെ പ്രതിപക്ഷ ബഹളംകാരണം രാഗേഷിന് സംസാരിക്കാന്‍ അവസരം ലഭിക്കാറില്ല.
രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് മാസം പിന്നിട്ടിട്ടും സഭയില്‍ തന്റെ കന്നി പ്രസംഗം നടത്താന്‍ കഴിയാത്ത കെ കെ രാഗേഷ് താന്‍ തിരഞ്ഞെടുക്കപ്പെട്ട സഭയിലെ തന്റെ തിങ്കളാഴ്ചയും രാഗേഷ് നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹത്തിനു സംസാരിക്കാന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ അവസരം നല്‍കിയില്ല.
സര്‍, കഴിഞ്ഞ രണ്ട് ആഴ്ചയായി നിങ്ങള്‍ പറയുന്നു.. എന്ന് പറയുമ്പോഴേക്കും സഭ ബഹളത്തില്‍ മുങ്ങും. ഇതോടെ, രാഗേഷിന് താന്‍ പറയാന്‍ ഉദ്ദേശിച്ച വാക്ക് പൂര്‍ത്തിയാക്കാന്‍ പോലും സാധിക്കുന്നില്ല. തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞ് രാഗേഷ് സംസാരിക്കുമ്പോഴേയ്ക്കും ഡെപ്യൂട്ടി ചെയര്‍മാന്‍ ഇരിക്കാന്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കും.... പാര്‍ലമെന്റിലെ ബഹളമാണ് രാഗേഷിന് വില്ലനാകുന്നത്
സര്‍, കഴിഞ്ഞ രണ്ടാഴ്ചയായി......എന്ന് രാഗേഷും ഇരിക്കൂ രാഗേഷ്... ഇരിക്കൂ... എന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനും ആവര്‍ത്തിച്ചതാണ് തിങ്കളാഴ്ചയിലെ രാജ്യസഭാ രേഖകളില്‍ ഇടം പിടിച്ച രസകരമായ സംഭാഷണം.
സംസാരിക്കാനായി രാഗേഷ് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ആദ്യം ഡെപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞെങ്കിലും രണ്ടാം നമ്പറായി താങ്കളുടെ നോട്ടീസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നു തിരുത്തി. തനിക്കൊരു പ്രധാനപ്പെട്ട വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്താനുണ്ടെന്ന് രാഗേഷ് പറഞ്ഞു നോക്കിയെങ്കിലും ഇരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ നിര്‍ദേശമായിരുന്നു ചെയറില്‍ നിന്നുണ്ടായത്.
പാര്‍ലമെന്റിന്റെ കഴിഞ്ഞ സെഷനിലും രാഗേഷ് സംസാരിക്കാനായി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സഭാസ്തംഭനം മൂലം സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. ഏപ്രില്‍ 23ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത രാഗേഷിന് ഇതുവരെ സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇതുവരെ 19 ചോദ്യങ്ങള്‍ രാഗേഷ് സഭയില്‍ ഉന്നയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























