ലളിത് മോഡിക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

സാമ്പത്തിക ക്രമക്കേട് കേസില്‍ ഐ.പി.എല്‍ മുന്‍മേധാവി ലളിത് മോഡിക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതോടെ ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന ലളിത് മോഡിയെ ഇന്ത്യയിലെത്തിച്ച് വിചാരണ നടപടികള്‍ നടത്തുന്നതിനുള്ള സാധ്യത തെളിഞ്ഞു.
കോടതി ഉത്തരവ് ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയം വഴി ലണ്ടനിലെ ആഭ്യന്തര വകുപ്പിന് കൈമാറുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 2009ലെ ഐ.പി.എല്‍ മത്സരത്തിലെ ബ്രോഡ്കാസ്റ്റിംഗ് അവകാശം കൈമാറുന്നതില്‍ ക്രമക്കേടു നടത്തിയ മോഡി 100 കോടി തട്ടിയെടുത്തുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) സ്ഥാപക നേതാവായ ലളിത് മോഡി, സാമ്പത്തിക ക്രമക്കേട്, നികുതി വെട്ടിപ്പ്, ഐ.പി.എല്ലിലെ ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നതോടെയാണ് ലണ്ടനിലേക്ക് കടന്നത്. മോഡിക്ക് ബി.ജെ.പി നേതാക്കളുമായുള്ള ബന്ധം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി. മോഡിയ്ക്ക് ലിണ്ടനില്‍ തങ്ങുന്നതിനുള്ള രേഖകള്‍ അനുവദിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലണ്ടന്‍ അധികൃതരില്‍ സ്വാധീനം ചെലുത്തിയെന്ന റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























