Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് ബിഎസ്എഫ് ഭടന്മാരെ കൊന്ന ഭീകരനെ കീഴ്‌പ്പെടുത്തിയത് മൂന്ന് ഗ്രാമീണര്‍,സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ഭീകരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമീണര്‍ എത്തിച്ചത് പട്ടാളത്തിന് മുന്നില്‍

06 AUGUST 2015 09:45 AM IST
മലയാളി വാര്‍ത്ത.

കശ്മീരിലെ ഉദംപൂരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിനു നേര്‍ക്ക് ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട പാക് ഭീകരനെ കീഴ്‌പെടുത്തിയത് നാട്ടുകാരായ മൂന്ന് ഗ്രാമീണര്‍. രക്ഷപെട്ട ഭീകരന്‍ ഗ്രാമീണരെ ബന്ധികളാക്കുകയായിരുന്നു ആദ്യം. ഗ്രാമീണരെ തോക്ക് ചൂണ്ടി തന്നെ സുക്ഷിത സ്ഥാനെത്ത് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഗ്രാമീണര്‍ ഭീകരനെ സുരക്ഷിത സ്ഥലത്തേക്കെന്ന പേരില്‍ കൊണ്ടുപോയത് സുരക്ഷാസേനയുടെ അടുക്കലേക്കാണ്. എന്നാല്‍ ഇത് ഭീകരന് മനസിലായില്ല. പോകുന്നവഴിയില്‍ ഭക്ഷണം കളിക്കാല്‍ കുറച്ച് സമയം ഇരുന്നു. ഇതിനിടയില്‍ ഗ്രാമീണര്‍ ഭീകരനെ മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ ഭീകരനെ ബന്ധിയാക്കി സുരക്ഷാ സേനയുടെ അടുക്കലെത്തിക്കുകയായിരുന്നു.
20കാരനായ പാക് ഭീകരന്‍ ലശ്കറെ തൊയിബ പ്രവര്‍ത്തകനാണ്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ജീവനോടെ പിടിയിലായ അജ്മല്‍ കസബിനു ശേഷം ആദ്യമായാണ് ഒരു പാക് ഭീകരന്‍ ഇതുപോലെ പിടിയിലാകുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയാണ്. ഇരുമ്പു മുള്‍വേലി മറിച്ചുകടക്കാതെ അതിര്‍ത്തി കടന്നാണ് എത്തിയത്. ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെയായിരുന്നു 20കാരനായ ഉസ്മാന്‍ ഖാന്റെ മറുപടി. പന്ത്രണ്ട് ദിവസം മുമ്പാണ് താനും മറ്റൊരാളും പാക്കിസ്ഥാനില്‍ നിന്ന് കാട്ടിലൂടെ ഇന്ത്യയില്‍ എത്തിയതാണെന്ന് ഇയാള്‍ പറഞ്ഞു. കാട്ടിലൂടെയോ എന്ന ചോദ്യത്തിന്, പിന്നെ ബസില്‍ വരാനാവുമോ എന്നായിരുന്നു ചിരിയോടെയുള്ള ഭീകരന്റെ മറുചോദ്യം. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കരുതി വെച്ച ഭക്ഷണം തീര്‍ന്നു. പിന്നെ, ഒരു വീട്ടില്‍ കയറി ഭക്ഷണം മോഷ്ടിച്ചതായും ഇയാള്‍ പറഞ്ഞു. ഇത്തരംകാര്യങ്ങള്‍ ചെയ്യുന്നത് തമാശയാണ്. ഞാന്‍ വന്നത് ഹിന്ദുക്കളെ കൊല്ലുന്നതിന് വേണ്ടിയാണ്. പ്രതികാരം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊല്ലുന്നതില്‍ സന്തോഷം ലഭിക്കും. ചെയ്യുന്നത് ദൈവത്തിന് വേണ്ടിയാണെന്നും ഉസ്മാന്‍ പറഞ്ഞു.
പിടിയിലായപ്പോള്‍ ഉസം ആദ്യം പറഞ്ഞത് തനിക്ക് 20 വയസാണ് എന്നാണ്. എന്നാല്‍ പിന്നീട് 16 വയസുമാത്രമേ ഉള്ളൂവെന്നു പിന്നീട് പറഞ്ഞു. ആദ്യം കാസിം എന്നാണ് സ്വയം പരിചയപ്പെടുത്തിയത് പിന്നീട് ഉസ്മാനെന്നാണ് പറഞ്ഞത്. ഇയാള്‍ നിരന്തരം പ്രസ്താവനകളില്‍ നിന്നു വ്യതിചലിക്കുകയാണ്. എന്തെങ്കിലും കാരണവശാല്‍ പിടിക്കപ്പെട്ടാല്‍ 18 വയസിനു താഴെയാണെന്നേ പ്രായം പറയാന്‍ പാടുള്ളൂവെന്ന് ലഷ്‌കര്‍ ഭീകരര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നത്. എങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം ഇളവ് ലഭിക്കുമെന്നതാണ് കാരണം.
ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ ഉദ്ദംപൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ സംറോലിയിലാണ് ബിഎസ്എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. അമര്‍നാഥ് യാത്രസംഘം ഇതുവഴി കടന്നുപോയതിന് പിന്നാലെയായിരുന്നു ആക്രമണം. ഭീകരരുടെ വെടിവെപ്പില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് ബിഎസ്എഫ് ഭടന്മാരെ കൊന്നശേഷമാണ് ഉസ്മാന്‍ പിടിയിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (8 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (8 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (8 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (9 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (9 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (9 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (9 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (9 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (10 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (10 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (10 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (10 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (10 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (10 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (10 hours ago)

Malayali Vartha Recommends