Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

മായാവതിയെ കാണാനില്ല? എവിടെപ്പോയെന്ന് അറിയാതെ പാർട്ടി പ്രവർത്തകർ, തെരഞ്ഞെടുപ്പ് അടുത്തിട്ടും ഉത്തർപ്രദേശിൽ പാർട്ടി കടന്നു പോകുന്നത് വൻ പ്രതിസന്ധിയിൽ, അമർഷം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകർ

03 JANUARY 2022 05:33 PM IST
മലയാളി വാര്‍ത്ത

നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉത്തർ പ്രദേശിൽ പ്രധാന പാർട്ടികളെല്ലാം പ്രചാരണ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ബിജെപി, കോൺഗ്രസ് പാർട്ടികളുടെയൊക്കെ തലമൂത്ത നേതാക്കൾ സംസ്ഥാനത്ത് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുമുണ്ട്. എന്നാൽ യുപിയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതിയെ ഒരിടത്തും കാണാനില്ല.

അതുമാത്രമല്ല ബിഎസ്പി ഇതുവരെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുമില്ല. പ്രവർത്തകരാകട്ടെ ഇതിൽ കടുത്ത അമർഷത്തിലുമാണ്. ഡിസംബർ 30ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മൊറാദാബാദിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് മായാവതിയുടെ അസാന്നിധ്യത്തെക്കുറിച്ച് ആദ്യം പരാമർശിച്ചത്.

 

സഹോദരി, തെരഞ്ഞെടുപ്പ് വന്നിരിക്കുന്നു, ദയവായി പുറത്തുവരൂ. നിങ്ങൾ പ്രചാരണം നടത്തിയില്ലെന്ന് പിന്നീട് പറയരുത് എന്നായിരുന്നു അമിത് ഷാ പരിഹസിച്ചത്. അതേസമയം ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മായാവതിയുടെ അസാന്നിദ്ധ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ വിഷയം വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടും ഒ‌ന്നും പ്രതികരിക്കാതെയിരിക്കുകയാണ് മായാവതി.

ഒക്ടോബറിൽ പാർട്ടി സ്ഥാപകൻ കാൻഷിറാമിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ലക്നൗവിലെ പൊതുപരിപാടിയിലാണ് മായാവതി അവസാനമായി പങ്കെടുത്തത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ അത്ര സജീവമല്ല. എന്നാൽ മായാവതിയുടെ അസാന്നിദ്ധ്യം പലവിധ രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. ദളിത് വോട്ടുകൾ ലക്ഷ്യം വച്ച് ബിജെപിയാണ് മായാവതിയെ രംഗത്തിറക്കാത്തതെന്ന ആരോപണവുമുയരുന്നുണ്ട്.

എന്നാൽ ഇതുവരെ സംസ്ഥാനത്ത് ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാർട്ടിയുടെ ഒട്ടുമിക്ക നിയമസഭ അംഗങ്ങളും പാർട്ടിയിൽ നിന്ന് പുറത്തുപോകുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ മറ്റ് പാർട്ടികളിലേക്ക് ചുവടു മാറുകയോ ചെയ്തിട്ടുണ്ട്. 2020 ഒക്ടോബറിൽ ഹത്രാസിൽ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം പാലിച്ച മായാവതിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രവർത്തകർ മായാവതിയുടെ കോലം കത്തിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (1 hour ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (1 hour ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (2 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (2 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (6 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (6 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (6 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (6 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (6 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (7 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (7 hours ago)

Malayali Vartha Recommends