ട്രെയിനിൽ ഇതൊന്നും ഇനി നടക്കില്ല....!! യാത്ര സുഗമമാക്കാൻ ഇത്തരം കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി റെയിൽവേ, നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കടുത്ത നടപടി

യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർ കൂടുതലായും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അതിപ്പോൾ സോളോ ട്രിപ്പാണെങ്കിലും, കൂട്ടുകാരുമൊത്ത് ആണെങ്കിലും എല്ലാവർക്കും പ്രീയം ട്രെയിനിൽ യാത്ര ചെയ്യുന്നതാണ്. ദീർഘ ദൂരയാത്രയ്ക്ക് ബസുകളെ അപേക്ഷിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമായതിനാൽ ട്രെയിൻ യാത്രികരുടെ എണ്ണം കൂടുതലാണ്. ഇനി ട്രെയിനിൽ യാത്ര ചെയ്യുന്നവർ അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങ
ളുണ്ട്. യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ ചെയ്യുന്നത് പ്രത്യേകം വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതെന്താണെന്ന് അറിയാതെ യാത്ര ചെയ്ത് വെറുതെ പ്രശ്നത്തിലാകാതെ ട്രെയിനിൽ യാത്രയെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണ് റെയിൽവേ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് നോക്കാം.....
ഇനി അടി ഉല്ലസിച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. തീർന്നില്ല.....ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാക്കുന്നത് അതുകൊണ്ട് ഇതും ഇനി അനുവദിക്കില്ല...ഇതിനെല്ലാം നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ.
തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തുന്നത് യാത്രക്കാരെ പ്രതികൂലമായിട്ടാണോ അതോ..അനുകൂലമായിട്ടാണോ ബാധിക്കുനക ൺന്നതൊക്കെ ഇനി കണ്ടറിയണം. യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാറ്.
ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം ഇത്തരത്തിലൊരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് വിവരം. പുതിയ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കാണ്.അതിനാൽ ഉത്തരവിന്റെ ലംഘനമുണ്ടായാൽ ആർ.പി.എഫ്, ടി.ടി.ആർ, മറ്റ് ജീവനക്കാർ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും.സംഘമായി യാത്ര ചെയ്യുന്നവർക്ക് രാത്രി അനാവശ്യമായി സംസാരിക്കുന്നതിനും വിലക്കുള്ളിൽവരും.
തീർന്നില്ല....ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണമെന്നാണ് പുതിയ നിർദ്ദേശത്തിൽ പറയുന്നത്. ഈ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. എന്തായാലും യാത്ര ചെയ്യാൻ ട്രെയിനുകളെ ആശ്രയിക്കുന്നവർക്ക് ഇത് ചെറിയൊരു തിരിച്ചടി തന്നെയാണെന്നാണ് പൊതുവിലയിരിത്തൽ. ഈ പുതിയ നിയമങ്ങളൊക്കെ പ്രാബല്യത്തിൽവരുമ്പോൾ ഇനി ബാക്കി കണ്ടുതന്നെ അറിയണം.
https://www.facebook.com/Malayalivartha