ജമ്മു കാഷ്മീരില്‍ ബീഫ് നിരോധിച്ചു, ഹൈക്കോടതിയാണ് ബീഫ് നിരോധനം ഉത്തരവിട്ടത്

ജമ്മു കാഷ്മീരില്‍ മാട്ടിറച്ചി വില്‍പ്പന നിരോധിച്ചു. ഹൈക്കോടതിയാണ് മാട്ടിറച്ചി വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കിയത്. ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്‌വാള്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഗോവധത്തിനെതിരേ പരിമോക്ഷ് സേത്ത് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
മാഹാരാഷ്ട്രയാണ് ഇതിന് മുമ്പ് മാട്ടിറച്ചി നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഗോമാംസം വില്‍ക്കുന്നതും കൈവശംവെക്കുന്നതും കയറ്റുമതിചെയ്യുന്നതുമൊക്കെ ജാമ്യമില്ലാക്കുറ്റമാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ പോത്തിറച്ചിക്ക് നിരോധനമില്ല. ഇതിനിടെ ജൈനരുടെ ഉത്സവത്തോട് അനുബന്ധിച്ച് നാല് ദിവസത്തേക്ക് മാംസവ്യാപാരത്തിന് നിരോധനമേര്‍പ്പെടുത്തയ മുംബൈ കോര്‍പ്പറേഷന്‍ നടപടിയില്‍പ്രതിഷേധം ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























