Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് കര്‍ഷകരെ ക്രൂശിക്കുന്ന സര്‍ക്കാര്‍, എന്‍.ഡി.എ ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു: രാഹുല്‍ ഗാന്ധി

10 SEPTEMBER 2015 05:47 PM IST
മലയാളി വാര്‍ത്ത.

ഇത് കര്‍ഷക വിരുദ്ധ സര്‍ക്കാര്‍. എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. കര്‍ഷകരെ അവഗണിക്കുന്ന ബി.ജെ.പിയും നരേന്ദ്രമോഡിയും പാവപ്പെട്ട കര്‍ഷകരുടെകൃഷിഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെയാണ് എന്‍.ഡി.എയുടെ നടപടിയെന്നും രാഹുല്‍ ആരോപിച്ചു. പശ്ചിമ ഒഡീഷയിലെ ദെബഹലില്‍ \'സേവ് കര്‍ഷക മാര്‍ച്ച്\' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ കര്‍ഷക സൗഹൃദമായ ഒരു ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഒഡീഷയില്‍ അടുത്തകാലത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ സനന്ദ് കത്തറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ പദയാത്ര ആരംഭിച്ചത്. ഒരു വര്‍ഷം മുന്‍പ് മോഡി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ അവര്‍ കര്‍ഷകരെ അവഗണിക്കുകയാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കുന്നു. കര്‍ഷകരുടെ ക്ഷേമത്തിനായി മുന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും എന്‍.ഡി.എ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് ആരോപിച്ച രാഹുല്‍ കോണ്‍ഗ്രസ് എപ്പോഴും കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് നിലനിന്നത്. യു.പി.എ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി തൃപ്തികരമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടായിരുന്നുവെന്നും വ്യക്തമാക്കി.
കര്‍ഷകരുമായി ആലോചിച്ച ശേഷമായിരുന്നു യു.പി.എ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ ബി.ജെ.പി കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ചില്ല. മുന്‍ നിയമം അട്ടിമറിക്കാന്‍ രണ്ടു തവണ ഓര്‍ഡിനന്‍സ് ഇറക്കി. ദേശീയപാതകള്‍ക്ക് ഇരുവശങ്ങളിലുമുള്ള രണ്ടു കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും രാഹുല്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (17 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (25 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (37 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

Malayali Vartha Recommends