Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

ബീഹാറില്‍ മോഡി എഫക്ട്, പ്രചാരണം മോദി നയിക്കും; അദ്വാനിക്കും ജോഷിക്കും പണിയില്ല

11 SEPTEMBER 2015 12:42 PM IST
മലയാളി വാര്‍ത്ത.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുമ്പോള്‍, മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരെ ഒഴിവാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കിയ നടനും പാര്‍ട്ടി എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയും 40 അംഗ പ്രചാരകരുടെ ആദ്യ ലിസ്റ്റില്‍ ഇല്ല.
പ്രചാരണ രംഗത്ത് നിന്ന് മൂവരെയും ഒഴിവാക്കുന്നത് ആദ്യമാണ്. കഴിഞ്ഞ ഹരിയാന, ഡല്‍ഹി, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്വാനിയെയും ജോഷിയെയും കാര്യമായി പരിഗണിച്ചിരുന്നില്ല. ബീഹാറില്‍ പ്രചാരകരുടെ രണ്ടാമത്തെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാധാമോഹന്‍ സിംഗ്, രാജീവ് പ്രതാപ് റൂഡി, ഗിരിരാജ് സിംഗ്, മനോഹര്‍ പരിക്കര്‍, ആനന്ത്കുമാര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, സയിദ് ഷാനവാസ് ഹുസൈന്‍ തുടങ്ങിയവരും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ലിസ്റ്റിലുണ്ട്.
ഒക്ടോബര്‍ 12ന് ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്‍പ് ഒരു ഡസന്‍ പരിവര്‍ത്തന്‍ റാലികളില്‍ കൂടി മോദി പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ മുസാഫര്‍പൂര്‍, ഗയ, സഹര്‍സ, ഭാഗല്‍പൂര്‍ എന്നിവിടങ്ങളില്‍ മോദി റാലികള്‍ നടത്തിയിരുന്നു. ബി.ജെ.പിയുടെ നേട്ടങ്ങളും വാഗ്ദാനങ്ങളും പ്രചരിപ്പിക്കാന്‍ ജി.പി.എസ് ഘടിപ്പിച്ച 160 രഥങ്ങളും ഗ്രാമങ്ങളില്‍ കറങ്ങുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (24 minutes ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (28 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (54 minutes ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (1 hour ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (1 hour ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (1 hour ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (2 hours ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (2 hours ago)

ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും അതീവ ജാഗ്രത; വാരഫലം അറിയാം.  (2 hours ago)

ഡാൻസിങ് പോയട്രി  (2 hours ago)

ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും  (2 hours ago)

പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...  (2 hours ago)

ശിവാലയ ഓട്ടത്തിന് തുടക്കമായി  (2 hours ago)

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (10 hours ago)

Malayali Vartha Recommends