അസമില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞ് 200 പേരെ കാണാതായി

അസമിലെ കാംരൂപ് ജില്ലയിലെ കൊലോഹി നദിയില്‍ ഇരുനൂറോളം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞു. അപകടത്തില്‍പെട്ടവരെക്കുറിച്ചോ രക്ഷപ്പെട്ടവരെക്കുറിച്ചോ വിവരം ലഭ്യമായിട്ടില്ല. ചായ്‌ഗോണില്‍നിന്ന് ചമ്പുപാറയിലേക്ക് ബോട്ട് മത്സരം കാണാന്‍ പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പെട്ടത്. അനുവദനീയമായതിലുമധികം യാത്രക്കാരുള്ളതിനാല്‍ നദിക്ക് നടുവില്‍ ബോട്ട് മറിയുകയായിരുന്നെന്ന് കാംരൂപ് ഉപകമീഷണര്‍ വിനോദ്കുമാര്‍ ശേഷന്‍ പറഞ്ഞു. തദ്ദേശവാസികളും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണസേനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചിലര്‍ നീന്തിരക്ഷപ്പെട്ടതായി കരുതുന്നുവെന്ന് ശേഷന്‍ അറിയിച്ചു. എന്നാല്‍, ആരെയും കണ്ടത്തെിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























