റിസര്‍വ് ബാങ്കിന്റെ ഈ വര്‍ഷത്തെ നാലാംപാദ വായ്പാ നയ പ്രഖ്യാപനം ഇന്ന്

റിസര്‍വ് ബാങ്കിന്റെ ഈ വര്‍ഷത്തെ നാലാംപാദ പണ വായ്പാ നയ പ്രഖ്യാപനം ഇന്ന്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതിനാല്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം.
പണപ്പെരുപ്പം പൂര്‍ണമായി നിയന്ത്രണ വിധേയമായതാണ് നിരക്ക് കുറയ്ക്കലിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പത്ത് മാസങ്ങളായി പൂജ്യത്തിനും താഴെയാണ്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.66 ശതമാനമെന്ന റെക്കോഡ് താഴ്ചയിലാണ്. പണപ്പെരുപ്പത്തെ നേരിടാനാണ് പലപ്പോഴും ആര്‍.ബി.ഐ. പലിശ നിരക്ക് കൂട്ടുന്നത്. അതിനാല്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ നിരക്ക് കുറയ്ക്കാന്‍ അവസരം കൈവന്നിരിക്കുകയാണ്. ചൈനയില്‍ തുടരുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരിക്കാനും നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രമുഖ വാര്‍ത്താ ഏജന്‍സി നടത്തിയ സര്‍വെയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരില്‍ 51 ല്‍ 45 പേരും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും എന്ന സൂചനയാണ് നല്‍കുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരാന്‍ ഇത്തരം നടപടികള്‍ സ്വീകരിക്കണമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതേസമയം, പലിശ നിരക്ക് കുറച്ചുകൊണ്ട് വായ്പാ ലഭ്യത ഉയര്‍ത്തി സമ്പദ് ഘടനയില്‍ താല്‍കാലിക ഉണര്‍വ് കൊണ്ട് വരുന്നത് ശാശ്വത നടപടിയല്ലെന്ന പക്ഷക്കാരനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























