Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു, ഭനവാനപയ്ക്കും വാഹനവായ്പയ്ക്കും പലിശകുറയും

30 SEPTEMBER 2015 08:19 AM IST
മലയാളി വാര്‍ത്ത.

അപ്രതീക്ഷിത തീരുമാനത്തിലൂടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു. ബാങ്കുകള്‍ക്കു വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നാലര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി, 6.75 ശതമാനം.ഈ വര്‍ഷം നാലു തവണയായി റിപ്പോ നിരക്കില്‍ 1.25 ശതമാനത്തിന്റെ കുറവാണു വരുത്തിയത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമാണ്. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല.
റിസര്‍വ് ബാങ്ക് നയത്തിന്റെ ആനുകൂല്യം ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു കൈമാറിത്തുടങ്ങി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ കുറയും. എസ്.ബി.യെുടെ അടിസ്ഥാന നിരക്കില്‍ ഒക്‌ടോബര്‍ അഞ്ചു മുതല്‍ 0.4 ശതമാനം കുറയും. 9.3 ശതമാനമാകും പുതിയ നിരക്ക്. ആന്ധ്രാ ബാങ്ക് 0.25 ശതമാനം കുറച്ചു. അവരുടെ പുതിയ നിരക്ക് പ്രാബല്യത്തിലായി.
ബാങ്ക് ഓഫ് ഇന്ത്യ 0.25 ശതമാനം വായ്പാ പലിശനിരക്ക് കുറച്ചു. നിക്ഷേപത്തിന്റെ പലിശയിലും മാറ്റമുണ്ടാകും. വായ്പാ നിരക്കില്‍ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ തീരുമാനം ഉടനുണ്ടാകും.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും ഉല്‍പാദന മേഖലയിലെ തളര്‍ച്ചയുമാണു നിരക്കു കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായി.
റിപ്പോ നിരക്ക് ഇളവിന്റെ ആനുകൂല്യം സമ്പദ്‌വ്യവസ്ഥയിലേക്കു കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും 2017 മാര്‍ച്ചില്‍ പണപ്പെരുപ്പം അഞ്ചു ശതമാനത്തിനടുത്ത് എത്തിക്കുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ റിപ്പോ 7.50 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമാക്കിയെങ്കിലും അതിന്റെ ഗുണം ബാങ്ക് ഇടപാടുകാരിലേക്ക് എത്തിച്ചില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതാണു പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നൂ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) ജൂണില്‍ ഏഴു ശതമാനത്തിലേക്കു താഴ്ന്നു. 201516 വര്‍ഷത്തെ ജി.ഡി.പി. ലക്ഷ്യം എട്ടു ശതമാനമാണ്.
ചൈനയിലെ വളര്‍ച്ച കുറഞ്ഞതു രാജ്യത്തെ ബാധിക്കാതിരിക്കാന്‍ നിരക്കു കുറയ്ക്കണമെന്ന ആവശ്യം വ്യവസായ ലോകത്തുനിന്നും ഉയര്‍ന്നിരുന്നു. ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായി യു.എസ്. ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ച പലിശ വര്‍ധന വൈകിപ്പിക്കുന്നതും അനുകൂല ഘടകമായി വിലയിരുത്തുന്നു. സ്ഥിരതയുള്ള വളര്‍ച്ചയ്ക്കു വേണ്ടി ഘടനാപരമായ പരിഷ്‌കാരങ്ങളും ഉയര്‍ന്ന ഉല്‍പാദനക്ഷമതയും ആവശ്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (1 minute ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (7 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (17 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (20 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (33 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (47 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (58 minutes ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends