പൊതുസ്ഥലത്ത് ഭാര്യയെ ചുംബിച്ചുവെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവിനും ഭാര്യയ്ക്കും ജനക്കൂട്ടത്തിന്റെ ആക്രമണം

പൊതുസ്ഥലത്ത് ഭാര്യയെ ചുംബിച്ചയാള്‍ക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം നടന്നതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ആണ് വൈറലായി മാറിയത്. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും ഭാര്യയും പരസ്യമായി ചുംബിച്ചുവെന്ന് ആരോപിച്ചാണ് ഭര്‍ത്താവിന് മര്‍ദനമേട്ടിരിക്കുന്നത്.
ചോദ്യം ചെയ്‌തെത്തിയ ഒരു സംഘം ആളുകള്‍ ഭര്‍ത്താവിനെ മര്‍ദിക്കുന്നതിന്റേയും വലിച്ചിഴയ്ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിരിക്കുകയാണ്. ഭര്‍ത്താവിനെ നദിയില്‍ നിന്ന് വലിച്ചിഴച്ച് കരയിലേക്ക് കൊണ്ടുവരുന്നതും ഭാര്യ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണുവാൻ സാധിക്കും.
അതോടൊപ്പം തന്നെ പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്നത് ഭാരതീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും നിങ്ങള്‍ക്ക് കുടുംബമില്ലേ എന്നും ചോദിച്ചാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദിക്കുകയാണ് ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇതേസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് അയോധ്യ പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha