ചില്‍ഡ്രന്‍സ് ഹോമില്‍ സംസാരശേഷിയില്ലാത്ത 16കാരനെ അന്തേവാസികളായ നാലുകുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു

ചില്‍ഡ്രന്‍സ് ഹോമില്‍ സംസാരശേഷിയില്ലാത്ത പതിനാറുകാരനെ തല്ലിക്കൊന്നു. മാട്ടുംഗയിലെ ഡേവിഡ് സാസൂണ്‍ ചില്‍ഡ്രന്‍സ് ഹോമിലെ തന്നെ അന്തേവാസികളായ നാലുകുട്ടികള്‍ ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് പതിനാറുകാരനെ തല്ലിക്കെന്നത്. മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 12നും 17നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ചില്‍ഡ്രന്‍സ് ഹോമിലെ കോമണ്‍ഹാളില്‍ വച്ച് നാലുകുട്ടികള്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ബോധരഹിതനായി നിലത്തുകിടക്കുന്നതുകണ്ട കുട്ടിയെ ശിശുഭവനിലെ വാര്‍ഡന്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
ആദ്യം അപകടമരണമാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും, ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് പരിക്കിന്റെ വ്യാപ്തി മനസിലായതെന്ന് പൊലീസ് പറഞ്ഞു. ആന്തരികാവയങ്ങള്‍ക്കേറ്റ പരിക്കുകളാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പൊലീസും ചില്‍ഡ്രന്‍സ് ഹോം അധികൃതരും നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
https://www.facebook.com/Malayalivartha