യാത്രക്കാരുടെ വായിൽ കപ്പലോടും, ചെട്ടിനാട് ചിക്കന്‍...മീന്‍ കറി...ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍, ഇനി ആകാശത്തിരുന്ന് ഇഷ്ട ഭക്ഷണങ്ങൾ ആസ്വദിക്കാം...ഭക്ഷണ മെനു പുനക്രമീകരിച്ച് എയര്‍ ഇന്ത്യ, എക്കണോമി ക്ലാസ് യാത്രക്കാര്‍ക്കുവേണ്ടിയും ഭക്ഷണ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി

ഇനി ആകാശത്തിരുന്ന് ഇഷ്ട ഭക്ഷണങ്ങൾ യാത്രക്കാർത്ത് ആസ്വദിക്കാം. ഭക്ഷണ മെനു പുനക്രമീകരിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര സര്‍വീസുകളിലാണ് പുതിയ ഭക്ഷണ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുളളത്. ഒക്‌ടോബര്‍ ഒന്നിനാണ് പുതിയ ഭക്ഷണ ക്രമീകരണങ്ങളുടെ വിശദ വിവരങ്ങള്‍ എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ചത്.ആലു പറാത്ത, ചെട്ടിനാട് ചിക്കന്‍, പൊടി ഇഡ്ഡലി, മീന്‍ കറി, ചിക്കന്‍ സോസേജ്, ഷുഗര്‍ ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ്, ഓട്‌സ് മഫിന്‍, ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍ സാന്‍ഡ്‌വിച്ച് എന്നിവയാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന പുതിയ വിഭവങ്ങള്‍.
ഡെസേര്‍ട്ടുകളും ട്രെല്‍ഡിങും ഇന്ത്യയുടെ പ്രാദേശിക ഭക്ഷണത്തെ സ്വാധീനിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.കൂടാതെ സേവനങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിലൂടെ നഷ്ടത്തിലായ വിമാന കമ്പനികളുടെ സാമ്പത്തിക നിലയില്‍ പുരോഗതി കൈവരിക്കാനാകും. ഇത്തരം പരിഷ്‌ക്കാരങ്ങളുടെ ഏറ്റവും പുതിയ ഉദാഹണമാണ് എയര്‍ ഇന്ത്യ.
എക്കണോമി ക്ലാസ് യാത്രക്കാര്‍ക്കുവേണ്ടിയും ഭക്ഷണ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട് എയര്‍ ഇന്ത്യ. വെജിറ്റബിള്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, ചീസ് മഷ്‌റൂം ഓംലറ്റ്, വെജിറ്റബിള്‍ ഫ്രൈഡ് ന്യൂഡില്‍സ്, ബ്ലൂബറി വാനില പേസ്ട്രി, ചില്ലി ചിക്കന്‍ എന്നിവയാണ് എക്കണോമിക്‌സ് ക്ലാസിലെ പുതിയ വിഭവങ്ങള്‍. എയര്‍ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാനും സര്‍വീസുകള്‍ വിപുലീകരിക്കുന്നതിനുമുളള നടപടികള്‍ സ്വീകരിച്ചുവരുകയാണ് കമ്പനി.
https://www.facebook.com/Malayalivartha