ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ പ്രതിയായ കാമുകന്‍ അഫ്താബ് അമിന്‍ പൂനവാലയ്‌ക്കെതിരെ 3,000 പേജുള്ള കരട് കുറ്റപത്രം തയ്യാറായതായി ഡല്‍ഹി പൊലീസ്

ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ പ്രതിയായ കാമുകന്‍ അഫ്താബ് അമിന്‍ പൂനവാലയ്‌ക്കെതിരെ 3,000 പേജുള്ള കരട് കുറ്റപത്രം തയ്യാറായതായി ഡല്‍ഹി പൊലീസ്.
2022 മേയ് 18 നാണ് ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ച ശ്രദ്ധ വാക്കറെ (27 ) കാമുകനായ അഫ്താബ് ( 28 ) കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച കൊന്ന് മൃതദേഹം വെട്ടി നുറുക്കി 35 കഷണങ്ങളാക്കി പുതിയ ഫ്രിഡ്ജ് വാങ്ങി മൂന്നാഴ്ചയോളം അതില്‍ സൂക്ഷിച്ചു. പിന്നീട് ഡല്‍ഹി മെഹ്‌റൗളിയിലെ വനമേഖലകളില്‍ ഉപേക്ഷിച്ചുകളഞ്ഞു.
2022 നവംബര്‍ 12 ന് അഫ്താബിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 100 സാക്ഷികളുടെ മൊഴികളും ഫോറന്‍സിക്, ഇലക്ട്രോണിക് തെളിവുകളുമടങ്ങിയ കുറ്റപത്രം നിയമ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ഈ മാസം അവസാനം കോടതിയില്‍ സമര്‍പ്പിച്ചേക്കും.
വനത്തില്‍ നിന്ന് കണ്ടെടുത്ത അസ്ഥികള്‍ ഡി.എന്‍.എ പരിശോധനയില്‍ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച രക്തസാമ്പിളുകള്‍ ശ്രദ്ധയുടെ പിതാവിന്റെ സാമ്പിളുമായി പൊരുത്തപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്.
അഫ്താബിന്റെ കുറ്റസമ്മത മൊഴിയും നാര്‍ക്കോ ടെസ്റ്റ് റിപ്പോര്‍ട്ടും കുറ്റപത്രത്തിന്റെ ഭാഗമാണ്. അഫ്താബും ശ്രദ്ധയുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചത് നിര്‍ണ്ണായകമായ തെളിവായി.
സി.ബി.ഐ ഫോറന്‍സിക് സംഘം അഫ്താബിന്റെ ശബ്ദ സാമ്പിളുകള്‍ ഓഡിയോ ക്ലിപ്പിലെ ശബ്ദവുമായി പൊരുത്തപ്പെടുന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.
മുംബയിലെ ഒരു കാള്‍ സെന്ററിലെ ജോലിക്കിടെയാണ് ഹിന്ദുവായ ശ്രദ്ധയും മുസ്ലീമായ അഫ്താബും 2019ല്‍ പ്രണയത്തിലാകുന്നത്. കുറെക്കാലം മുംബയില്‍ ഒരുമിച്ച് താമസിച്ച ഇരുവരും 2022 മേയ് 15 ന് ഡല്‍ഹി ഫ്‌ലാറ്റിലേക്ക് താമസം മാറി മൂന്നാം ദിവസമാണ് ശ്രദ്ധ കൊല്ലപ്പെടുന്നത്.
"
https://www.facebook.com/Malayalivartha